നടൻ സണ്ണി വെയ്‌നിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ ദിലീപുമെത്തി. ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്നലെ രാവിലെയാണ് സണ്ണിയും രഞ്ജിനിയും വിവാഹിതരായത്. ഈ സമയം മകളുടെ ചോറൂണിന് ദിലീപും കാവ്യക്കൊപ്പം ക്ഷേത്രത്തിൽ എത്തിയിരുന്നു. തുടർന്നാണ് നവദമ്പതികൾക്ക് ആശംസകൾ നേരാൻ ദിലീപ് എത്തിയത്. എത്തിയ ഉടൻ തന്നെ ഇരുവർക്കുെമൊപ്പം ഫോട്ടോയ്‌ക്ക് പോസ് ചെയ്‌ത താരം, ആദ്യം വരനും വധുവിനും ഇടയിലാണ് നിന്നത്. എന്നാൽ പെട്ടെന്ന് സണ്ണിയെ രഞ്നിക്കൊപ്പം നിറുത്തി മറുവശത്തേക്ക് മാറുകയായിരുന്നു. 'അല്ലെങ്കിൽ തന്നെ ചീത്തപേരാ...അപ്പോഴാ' എന്ന ദിലീപിന്റെ ഡയലോഗ് ചുറ്റും കൂടി നിന്നവരിൽ ചിരിപടർത്തുകയായിരുന്നു.
മൂത്ത മകൾ മീനാക്ഷിയും ദിലീപിനും കാവ്യയ്‌ക്കുമൊപ്പം ക്ഷേത്രത്തിൽ എത്തിയിരുന്നു. ഉഷഃപൂജയ്ക്കു ശേഷമായിരുന്നു ചോറൂണ്. കാവ്യയ്ക്കും മഹാലക്ഷ്മിക്കും തുലാഭാരം വഴിപാടും നടത്തി. കഴിഞ്ഞ ഒക്ടോബറിലാണ് ദിലീപിനും കാവ്യയ്ക്കും പെൺകുഞ്ഞ് ജനിച്ചത്. വിജയദശമി ദിനത്തിലായിരുന്നു മഹാലക്ഷ്‌മിയുടെ ജനനം.