balachandra-menon

തന്റെ തലമുറയിൽ ആദ്യം പദ്‌മശ്രീ പുരസ്‌കാരം ലഭിക്കേണ്ടത് തനിക്കായിരുന്നുവെന്ന് നടനും സംവിധായകനുമായ ബാലചന്ദ്ര മേനോൻ. 1984ൽ ആയിരുന്നു അത്. തന്റെ ചിത്രമായ ഏപ്രിൽ 18ന്റെ ചിത്രീകരണത്തിനിടെയായിരുന്നു പുരസ്‌കാരത്തിന് അവസരം ഒരുങ്ങിയിരുന്നതെന്നും ബാലചന്ദ്ര മേനോൻ പറഞ്ഞു. കേരളകൗമുദി ഓൺലൈനിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം മനസു തുറന്നത്.

'1984ൽ എനിക്ക് പദ്‌മശ്രീ ലഭിക്കേണ്ടതായിരുന്നു. അതിനുള്ള എല്ലാ അവസരവും അന്ന് ഒത്തുവന്നിരുന്നു. അങ്ങനെയായിരുന്നുവെങ്കിൽ ഈ തലമുറയിൽ ആദ്യം പത്മശ്രീ ലഭിക്കേണ്ടത് എനിക്കായിരുന്നു. 2007ലാണ് എനിക്കു കിട്ടിയത്. ഏതാണ്ട് അതേ കാലത്ത് തിരുവനന്തപുരം പാർലമെന്റിലോ, മറ്റേതെങ്കിലും മണ്ഡലത്തിലോ മത്സരിക്കേണ്ടയാളാണ് ഞാൻ. അന്നെനിക്ക് പോകാമായിരുന്നു. പക്ഷേ സ്വസ്ഥമായ മനസോടെ ഇരിക്കാനാണ് എനിക്കിഷ്‌ടം'.

അഭിമുഖത്തിന്റെ പൂർണരൂപം-