1. വയനാടിനെ പാകിസ്ഥാനോട് ഉപമിച്ച ദേശീയ അമിത് ഷായ്ക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വയനാടിന്റെ ചരിത്രം അമിത് ഷായ്ക്ക് അറിയില്ല. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്താലെ ചരിത്രം മനസ്സിലാകൂ. വയനാടിന് എതിരായ പരാമര്‍ശം വര്‍ഗീയ വിഷം തുപ്പുന്നത്. വയനാടിനെ അമിത് ഷാ അപമാനിച്ചു എന്നും കല്‍പ്പറ്റയിലെ എല്‍.ഡി.എഫിന്റെ റോഡ് ഷോ ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി
2.പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ കുരുക്കാനായി ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിന്റെ വിശദീകരണത്തില്‍ അതൃപ്തി അറിയിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍. റെയ്ഡുമായി ബന്ധപ്പെട്ട കേന്ദ്ര റവന്യൂവകുപ്പിന്റെ മറുപടിയിലാണ് കമ്മിഷന്‍ അതൃപ്തി അറിയിച്ചത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് മുകളില്‍ വീണ്ടും നിര്‍ദ്ദേശം പുറപ്പെടുവിച്ചത് ധിക്കാരപരം
3.കമ്മിഷന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുക മാത്രമാണ് ചെയ്യേണ്ടത്. കത്തിലെ ഭാഷയും പ്രയോഗങ്ങളും പ്രോട്ടോകോള്‍ ലംഘനമെന്ന് കമ്മിഷന്‍. കള്ളപ്പണ വേട്ടയില്‍ കമ്മിഷന്‍ ജാഗ്രത പുലര്‍ത്തണം എന്നായിരുന്നു റവന്യൂ വകുപ്പിന്റെ മറുപടി. മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ വിശ്വസ്തരുടെ ഓഫീസിലും വസതിയില്‍ ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില വിവിധ ഇടങ്ങളില്‍ റെയ്ഡ് നടന്നത് കഴിഞ്ഞ ദിവസം
4. 17ാം ലോക്സഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. 18 സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 91 മണ്ഡലങ്ങളിലാണ് പോളിംഗ് നടക്കുന്നത്. ആന്ധാപ്രദേശ്, അരുണാചല്‍ പ്രദേശ്, സിക്കിം എന്നിവിടങ്ങളിലെ നിയമസഭകളിലേക്ക് ഉള്ള വോട്ടെടുപ്പും ഇന്ന് നടക്കുന്നുണ്ട്. ഉത്തരാഖണ്ഡ്, അസം, ബിഹാര്‍, കശ്മീര്‍, ഒഡീഷ, യു.പി, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ ലോക്സഭ മണ്ഡലങ്ങളും ആദ്യഘട്ടത്തിലുണ്ട്. ജനവിധി തേടുന്നത് 91 ലോകസ്ഭ മണ്ഡലങ്ങളിലായി 1279 സ്ഥാനാര്‍ത്ഥികള്‍
5. പോളിംഗിനിടെ ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിലും വെസ്റ്റ് ഗോദാരയിലും സംഘര്‍ഷം. ഗുണ്ടൂരില്‍ ടി.ഡി.പി പ്രവര്‍ത്തകര്‍ പോളിംഗ് ബൂത്ത് തകര്‍ത്തു. വെസ്റ്റ് ഗോദാവരയില്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നേതാവിന് കുത്തേറ്റു. അനന്ദപൂരില്‍ ജനസേനാ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി മധുസൂദനന്‍ ഗുപ്ത വോട്ടിംഗ് യന്ത്രം നശിപ്പിച്ചു. വോട്ടിംഗ് യന്ത്രം തകരാറില്‍ ആയതില്‍ പ്രതിഷേധിച്ച് ആയിരുന്നു സംഘര്‍ഷം. പ്രശ്നബാധിത ബൂത്തുകളില്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
6. ബാലാക്കോട്ടില്‍ ആക്രമണം നടത്തി എന്ന ഇന്ത്യയുടെ വാദം തള്ളാന്‍ രാജ്യാന്തര മാദ്ധ്യമങ്ങളെ എത്തിച്ച് പാകിസ്ഥാന്‍. തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് ഇന്ത്യ ആക്രമണം നടത്തിയ ബാലാക്കോട്ടില്‍ ഇന്നലെ സന്ദര്‍ശനം നടത്തിയത് നയതന്ത്ര പ്രതിനിധികളും മാദ്ധ്യമപ്രവര്‍ത്തകരും അടങ്ങുന്ന സംഘം. പ്രദേശത്ത് ആള്‍ നാശമുണ്ടായതിന്റെ ലക്ഷണങ്ങളില്ലെന്ന് ബി.ബി.സി അടക്കമുള്ള മാദ്ധ്യമങ്ങളുടെ റിപ്പോര്‍ട്ട്.
7. ബോംബ് വീണ് ഉണ്ടായ വലിയ കുഴി മാത്രമാണ് ഉള്ളത്. സമീപത്തുള്ള മദ്രസയ്ക്ക് ഒന്നും സംഭവിച്ചിട്ടിലെന്നും സംഘം. അതേസമയം, നിഷ്പക്ഷകരുടെ സന്ദര്‍ശനം വൈകിപ്പിച്ചത് ആഘാതം മറയ്ക്കാനുള്ള പാക് തന്ത്രം എന്ന് ഇന്ത്യയുടെ ആരോപണം. ആക്രമണത്തില്‍ മുന്നൂറോളം ഭീകരര്‍ കൊല്ലപ്പെട്ടന്ന് ഇന്ത്യയുടെ വാദം
8 കാഴ്ചകളുടെ വിസ്മയ ലോകമൊരുക്കി കേരളകൗമുദി- സ്വയംവര സില്‍ക്സ് ഹരിതം സുന്ദരം സമ്മര്‍ ഫെസ്റ്റിന് തുടക്കമായി. കൊല്ലം പീരങ്കി മൈതാനത്ത് നടക്കുന്ന ഫെസ്റ്റ് മന്ത്രി ജെ.മേഴ്സിക്കുട്ടി അമ്മ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. പ്രളയാനന്തര കേരളത്തിന്റെ പുനര്‍ നിര്‍മ്മിതിയില്‍ സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്ന ആശയത്തോട് ചേര്‍ന്ന് നില്‍ക്കുന്നതാണ് കേരളകൗമുദി ഹരിതം സുന്ദരം സമ്മര്‍ ഫെസ്റ്റിന്റെ കാഴ്ചപാട്.
9. അന്തരിച്ച മുന്‍ മന്ത്രി കെ.എം മാണിക്കും കേരളകൗമുദി മുന്‍ ചീഫ് എഡിറ്റര്‍ എം.എസ് രവിക്കും ആദരാഞ്ജലി അര്‍പ്പിച്ച ശേഷമാണ് ചടങ്ങ് ആരംഭിച്ചത്. സമ്മര്‍ ഫെസ്റ്റ് പ്രവേശന ടിക്കറ്റിന്റെ വിതരണം മേയര്‍ വി. രാജേന്ദ്ര ബാബു സ്വയംവര സില്‍ക്സ് ജനറല്‍ മാനേജര്‍ അശോകന് നല്‍കി നിര്‍വഹിച്ചു. കേരളകൗമുദി യൂണിറ്റ് ചീഫ് എസ്.രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കേരള കൗമുദി കൊല്ലം ബ്യൂറോ ചീഫ് സി.വിമല്‍ കുമാര്‍ സ്വാഗതവും പറഞ്ഞു
10.എം നൗഷാദ് എം.എല്‍.എ, മേയര്‍ വി.രാജേന്ദ്ര ബാബു, ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ, എസ്.എന്‍.ഡി.പി യോഗം കൊല്ലം യൂണിയന്‍ സെക്രട്ടറി എന്‍. രാജേന്ദ്രന്‍, പ്രസിഡന്റ് മോഹന്‍ ശങ്കര്‍, സ്വയംവര സില്‍ക്സ് ജനറല്‍ മാനേജര്‍ അശോകന്‍, ആര്‍.കെ സില്‍ക്സ് എം.ഡി വിഷ്ണു ആര്‍.കെ, സ്വയംവര സില്‍ക്സ് പബ്ലിക് റിലേഷന്‍സ് മാനേജര്‍ നിഖില്‍, കൗമുദി ടി.വി ബ്രോഡ് കാസ്റ്റിംഗ് ഹെഡ് എ.സി റെജി. കേരളകൗമുദി മാര്‍ക്കറ്റിംഗ് ജനറല്‍ മാനേജര്‍ എ. സുധീര്‍ കുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. മൃഗ സംരക്ഷണ വകുപ്പ് അസി.ഡയറക്ടര്‍ ഡി.ഷൈന്‍ കുമാര്‍ നന്ദിയും പറഞ്ഞു.
11. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കുരുക്കായി ലാത്തൂരിലെ പ്രസംഗം. മഹാരാഷ്ട്രയിലെ ലാത്തൂരില്‍ മോദി നടത്തിയ പ്രസംഗം പ്രഥമ ദൃഷ്ട്യ ചട്ടലംഘനം എന്ന് ഉസ്മാനാബാദ് ജില്ല തിരഞ്ഞെടുപ്പ് ഓഫീസര്‍ മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പരാമര്‍ശം. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുടെ റിപ്പോര്‍ട്ടും മോദിയുടെ പ്രസംഗത്തിന്റെ വിശദാംശങ്ങളും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറി
12. പുല്‍വാമയില്‍ മരിച്ച് ജവാന്മാര്‍ക്ക് വോട്ട് ചെയ്യണം എന്നായിരുന്നു മോദി ലാത്തൂരില്‍ പ്രസംഗിച്ചത്. മഹാരാഷ്ട്രയിലെ ലാത്തൂരില്‍ തിരഞ്ഞെടുപ്പ് സമ്മേളനത്തിലെ പ്രസംഗത്തില്‍ കന്നി വോട്ടര്‍മാരോട് ആയിരുന്നു മോദിയുടെ വോട്ട് അഭ്യര്‍ത്ഥന. വോട്ടര്‍മാര്‍ തങ്ങളുടെ കന്നി വോട്ട് വ്യോമാക്രമണം നടത്തിയ ധീരരായ വ്യോമസേനാ പൈലറ്റുമാരുടെ ധൈര്യത്തെ മുന്‍നിറുത്തി വോട്ട് ചെയ്യാന്‍ തയ്യാറണ്ടോ എന്നും മോദി ലാത്തൂരില്‍ നടത്തിയ വിവാദ പ്രസംഗത്തില്‍ ചോദിച്ചിരുന്നു.