trissur-pooram

തൃശൂർ: തൃശൂർ പൂരത്തിന്റെ വെടിക്കെട്ടിനുള്ള നിയന്ത്രണങ്ങളിൽ ഇളവ്. സുപ്രീം കോടതിയാണ് ഇളവ് അനുവദിച്ചത്. ഉപയോഗിക്കുന്ന പടക്കങ്ങൾക്ക് മുൻകൂർ അനുമതി വാങ്ങണം. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ ഹർജിയിലാണ് ഉത്തരവ്.

അതേസമയം വെടിക്കെട്ടിന് ഉപയോഗിക്കുന്ന പടക്കങ്ങൾക്ക് കേന്ദ്ര ഏജൻസിയുടെ അനുമതി വേണം. ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള ആഘോഷങ്ങൾക്കും ആചാരങ്ങൾക്കും ഇളവ് നൽകണമെന്നും കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു.