election-clash

അമരാവതി: ആന്ധ്രാപ്രദേശിൽ വോട്ടെടുപ്പിനിടെ ടി.ഡി.പി-വൈ.എസ്.ആർ കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. ഒരു ടി.ഡി.പി പ്രവർത്തകനും ഒരു വൈ.എസ്.ആർ കോൺഗ്രസ് പ്രവർത്തകനുമാണ് കൊല്ലപ്പെട്ടത്. ആന്ധ്രയിലെ അനന്ത്പുരിയിലാണ് സംഘർഷമുണ്ടായത്. പ്രവർത്തകർ പരസ്പരം കല്ലെറിയുകയായിരുന്നു. കല്ലേറിൽ ഗുരുതരമായി പരിക്കേറ്റ രണ്ട് പേരാണ് മരിച്ചത്.

സംഘർഷത്തെ തുടർന്ന് പൊലീസ് ലാത്തിച്ചാർജ് നടത്തിയിരുന്നു. രാവിലെ വെസ്റ്റ് ഗോദാവരിയിൽ വോട്ടെടുപ്പിനിടെയുണ്ടായ സംഘർഷത്തിൽ വൈ.എസ്.ആർ കോൺഗ്രസ് നേതാവിന് കുത്തേറ്റിരുന്നു. ടി.ഡി.പി പ്രവർത്തകരും വൈ.എസ്.ആർ പ്രവർത്തകരും തമ്മിൽ പോളിംഗ് ബൂത്തിനകത്ത് വച്ചായിരുന്നു സംഘർഷമുണ്ടായത്.

പൊലീസ് ലാത്തി വീശി പ്രവർത്തകരെ പോളിംഗ് ബൂത്തിനുള്ളിൽ നിന്നും പുറത്താക്കി. ഇതിനു ശേഷമാണ് വൈ.എസ്.ആർ പ്രവർത്തകന് കുത്തേറ്റത്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി