എള്ളിനെപ്പോലെ എള്ളെണ്ണയും ആരോഗ്യത്തിന് പലതരം ഗുണങ്ങൾ സമ്മാനിക്കുന്നുണ്ട്. രോഗങ്ങൾ ശമിപ്പിക്കാൻ പോലും കഴിവുണ്ടിതിന്. പ്രോട്ടീൻ സമ്പുഷ്ടമാണ് എള്ളെണ്ണ. ദഹനപ്രശ്നങ്ങൾ പരിഹരിക്കും. കൊഴുപ്പ് തീരെ കുറവായതിനാൽ ഭക്ഷണം വേഗത്തിൽ ദഹിക്കാൻ സഹായിക്കുന്നു.
പ്രമേഹരോഗികൾക്ക് ഉപയോഗിക്കാവുന്നതിൽ ഏറ്റവും സുരക്ഷിതമാണ് എള്ളെണ്ണ. നമ്മുടെ ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്ട്രോളായ എൽ.ഡി.എൽ കുറയ്ക്കാൻ സഹായിക്കുന്ന ഘടകങ്ങൾ എള്ളെണ്ണയിലുണ്ട്. ഫ്രീ റാഡിക്കലുകളോട് പൊരുതാൻ ശേഷിയുള്ളതിനാൽ മാരകരോഗങ്ങളെപ്പോലും പ്രതിരോധിക്കാൻ എള്ളെണ്ണയ്ക്ക് കഴിവുണ്ട്.
ഒന്നോ രണ്ടോ തുള്ളി എള്ളെണ്ണ മൂക്കിൽ ഒഴിക്കുന്നത് സൈനസൈറ്റിസ് പ്രശ്നങ്ങൾക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണ്. ദഹനപ്രശ്നങ്ങളെ തുടർന്ന് കുട്ടികളിലുണ്ടാകുന്ന വയറുവേദന മാറാൻ സഹായിക്കുന്നു എള്ളെണ്ണ. രക്തധമനികളിൽ ബ്ലോക്കുണ്ടാകാതിരിയ്ക്കാൻ സഹായിക്കുന്ന എള്ളെണ്ണ ഇതുവഴി ഹൃദയാരോഗ്യത്തെ സംരക്ഷിയ്ക്കും.