വാഷിംഗ്ടൺ: 'ഇപ്പോൾ എന്റെസഹോദരിക്ക് പേരും പ്രശസ്തിയും പണവുമൊക്കെയുണ്ട്. പക്ഷേ, പണ്ട് അവൾ ഒരു മോഷണം നടത്തിയിട്ടുണ്ട്. അധികം വിലയില്ലാത്ത ഒരു കൂളിംഗ് ഗ്ളാസ്–പ്രശസ്ത അമേരിക്കൻ നടിയും മോഡലുമായ കിം കർദിഷിയാന്റേതാണ് ഈ തുറന്നുപറച്ചിൽ. ഇളയസഹോദരി കോൾ കർദിഷിയാനാണ് മോഷണം നടത്തിയത്.
മുപ്പത്തിനാലുകാരിയായ കോൾ കൗമാരക്കാരിയായിരുന്നപ്പോൾ ഹവായി ദ്വീപിൽ വെക്കേഷൻ ആഘോഷിക്കാൻ പോയി. അപ്പോഴായിരുന്നു മോഷണം നടത്തിയത്. ചുറ്റിത്തിരിയുന്നതിനിടയിൽ ഒരു കടയിൽ കയറി. സെയിൽസ്മാന്റെ കണ്ണുതെറ്റിയപ്പോൾ അടിച്ചുമാറ്റി-കിം പറയുന്നു.
വെറും തമാശയ്ക്കുവേണ്ടിയാണ് മോഷണം നടത്തിയതെന്നാണ് കിം പറയുന്നത്. ഇപ്പോഴും അതിനെ തമാശയായാണ് കരുതുന്നത്. അന്ന് കൂളിംഗ് ഗ്ളാസൊന്നും ഇത്ര പ്രചാരത്തിലില്ലായിരുന്നു. അതുകൊണ്ടാണ് അതിനോട് ഇഷ്ടംതോന്നിയതത്രേ.സഹോദരിയെ നാറ്റിക്കുക എന്ന ലക്ഷ്യമൊന്നും ഇൗ തുറന്നുപറച്ചിലില്ല. ഇരുവരും ചേർന്ന് നടപ്പാക്കുന്ന ഒരു സംരംഭത്തിന്റെ പ്രചാരണ പരിപാടിക്കിടെ വെറും തമാശയ്ക്കുവേണ്ടിയാണ് എല്ലാം തുറന്നു പറഞ്ഞത്.
വർഷങ്ങൾ ഒത്തിരിയായെങ്കിലും അന്ന് അടിച്ചുമാറ്റിയ കൂളിംഗ് ഗ്ളാസ് ഇപ്പോഴും കോളിന്റെ കൈയിലുണ്ട്.
കിംകർദിഷിയാനപ്പോലെ അറിയപ്പെടുത്ത വ്യക്തിത്വമാണ് കോളിന്റേതും. മോഡൽ, ബിസിനസുകാരി, ടെലിവിഷൻ അവതാരക.. തുടങ്ങിയ മേഖലകളിലെല്ലാം കോൾ കൈവച്ചിട്ടുണ്ട്.സഹോദരിമാരുമായി ചേർന്ന് ഫാഷൻരംഗത്തും ഒരുകൈ നോക്കുന്നുണ്ട്. 2016ൽ ബാസ്കറ്റ്ബോൾ താരമായ ലാമർ ഓഡത്തിനെ വിവാഹം കഴിച്ചു. ഇതിൽ ഒരുകുട്ടിയുണ്ട്.