kerala-university
kerala university

ടൈംടേബിൾ
യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗ്,കാര്യവട്ടം കമ്പൈൻഡ് ഒന്നും രണ്ടും സെമസ്റ്റർ ബി.ടെക് ഡിഗ്രി പരീക്ഷ ( 2018 സ്‌കീം റഗുലർ) 30 മുതൽ ആരംഭിക്കും.


അപേക്ഷ തീയതി
ഒന്നും രണ്ടും വർഷ ബികോം ആനുവൽ (പ്രൈവറ്റ് എസ്. ഡി. ഇ റെഗുലർ, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി) വിദ്യാർത്ഥികളുടെ ഫീസ് അടയ്ക്കുന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. 11 മുതൽ 22 വരെ പിഴയില്ലാതെയും 25 വരെ 50 രൂപ പിഴയോടുകൂടിയും 27 വരെ 125 രൂപ പിഴയോടുകൂടിയും ഫീസടയ്ക്കാം.


രണ്ടാം സെമസ്റ്റർ ബി.എഡ് ഡിഗ്രിപരീക്ഷ (2013, 2004 സ്‌കീം മേഴ്സി ചാൻസ്) ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. പിഴകൂടാതെ 26 വരെയും 50 രൂപ പിഴയോടുകൂടി 30 വരെയും 125 രൂപ പിഴയോടുകൂടി മേയ് 6 അപേക്ഷിക്കാം.


സമ്പർക്ക ക്ലാസ്
വിദൂര വിദ്യാഭ്യാസ കേന്ദ്രം കൊല്ലം സെന്ററുകളിൽ 13,14 തീയതികളിൽ ക്ലാസ് ഇല്ല.


എം. എ ഹിന്ദി ഒഴികെ കാര്യവട്ടം കേന്ദ്രത്തിലെ എല്ലാ ക്ലാസുകളും 13, 14 തീയതികളിൽ നടക്കും. എം.കോം മൂന്നാം സെമസ്റ്റർ ക്ലാസുകൾ 13 മുതൽ ആരംഭിക്കും.

ഒന്നാം സെമസ്റ്റർ എം .ബി .എ ക്ലാസുകൾ 13 ,14 തീയതികളിൽ യു.ഐ .ടി കുറവൻകോണത്തു നടക്കും.

20, 21 തീയതികളിൽ കാര്യവട്ടം എസ്. ഡി. ഇ പാളയം, കൊല്ലം എന്നീ സെന്ററുകളിൽ ക്ലാസില്ല.

പുനഃ ക്രമീകരിച്ച പരീക്ഷാ കേന്ദ്രം
ശ്രീ .വിദ്യാധിരാജ ആർട്സ് & സയൻസ് കോളേജിൽ നടത്താനിരുന്ന ആറാം സെമസ്റ്റർ സി .ബി .സി .എസ് .എസ് ബി .എ /ബി .എസ് .സി /ബി .കോം ,സി .ബി .സി .എസ് .എസ് കരിയർ റിലേറ്റഡ് പരീക്ഷകൾ ലോക്‌സഭാ തിരഞ്ഞെടുപ്പ് ആയതിനാൽ കരുനാഗപ്പള്ളി ഗവ.മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടത്തും.