evm

ന്യൂഡൽഹി: 18 സംസ്ഥാനങ്ങളിലെയും രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളിലെയും 91 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രങ്ങൾക്കെതിരെ ആരോപണവുമായി ഉത്തർപ്രദേശിലെ വോട്ടർമാർ. ബിജിനോർ മണ്ഡലത്തിലെ ഒരു വോട്ടറാണ് വോട്ടിംഗ് യന്ത്രത്തിന്റെ അപാകത മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയത്.

ബി.എസ്.പിയുടെ ആന ചിഹ്നത്തിന് നേരെയുള്ള ബട്ടൺ അമർത്തിയാൽ തെളിയുന്നത് ബി.ജെ.പി ചിഹ്നത്തിന് നേരയുള്ള ലൈറ്റാണെന്നാണ് വെളിപ്പെടുത്തൽ. വോട്ടറുടെ ആരോപണം ഉൾപ്പെടുന്ന വീഡിയോ ക്ലിപ് മുതിർന്ന മാദ്ധ്യമ പ്രവർത്തകനായ രാജ്ദീപ് സർദേശായിയാണ് ട്വീറ്റ് ചെയ്തത്. ഇതിന്റെ നിജസ്ഥിതി പരിശോധിച്ച് വരികയാണെന്നും അദ്ദേഹം ട്വീറ്റിൽ പറയുന്നു.

അതേസമയം, പരാതിയുമായി മറ്റ് വോട്ടർമാരും രംഗത്തെത്തിയതതായും റിപ്പോർട്ടുകൾ പറയുന്നു. ബി.എസ്.പിക്ക് വോട്ടു ചെയ്യുമ്പോൾ പതിയുന്നത് താമര ചിഹ്നത്തിലാണെന്നാണ് ചിലരുടെ ആരോപണം. എന്നാൽ ആരോപണം ഉയർന്നിട്ടും ഇ.വി.എം മാറ്റാനോ വിഷയം പരിശോധിക്കാനോ അധികൃതർ തയ്യാറായില്ലെന്നും വോട്ടർമാർ ആരോപിച്ചു. എന്നാൽ ആരോപണങ്ങളുടെ നിജസ്ഥിതി വ്യക്തമല്ലെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.

This BSP voter in Bijnore claims that every time he pressed the elephant symbol, the lotus was blooming! We are verifying the claim.. #IndiaElects pic.twitter.com/5VL3uOCXsb

— Citizen/नागरिक/Dost Rajdeep (@sardesairajdeep) April 11, 2019