ഇന്നത്തെ ബി.ടെക് പരീക്ഷ മാറ്റി
ഇന്ന് നടക്കാനിരുന്ന ബി.ടെക്. ആറാംസെമസ്റ്റർ പരീക്ഷയുടെ കാഡ് ആൻഡ് മാനുഫാക്ച്ചറിംഗ്, മെക്കാട്രോണിക്‌സ്, കോൺക്രീറ്റ് ടെക്‌നോളജി, ഡിസ്ട്രിബ്യൂട്ടഡ് സിസ്റ്റം, യൂണിക്‌സ് ഷെൽ പ്രോഗ്രാമിംഗ്, റിന്യൂവബിൾ എനർജി റിസോഴ്‌സസ്, ടെലിവിഷൻ ആന്റ് റഡാർ എൻജിനിയറിംഗ്, മെഡിക്കൽ ഇലക്‌ട്രോണിക്‌സ്, ഓട്ടോമൊബൈൽ എൻജിനിയറിംഗ് , പ്രോജക്ട് മാനേജ്‌മെന്റ്, കൺട്രോൾ സിസ്റ്റം എന്നീ വിഷയങ്ങളിലുള്ള പരീക്ഷകൾ മാറ്റി വച്ചു.
പരീക്ഷാഫലം
എം.എസ്.ഡബ്ല്യൂ. രണ്ടാം സെമസ്റ്റർ ബിരുദ പരീക്ഷയുടെ (2017 അഡ്മിഷൻ റഗുലർ/2017 വരെയുള്ള അഡ്മിഷൻ സപ്ലിമെന്ററി) ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 25 വരെ അപേക്ഷിക്കാം.
പ്രാക്ടിക്കൽ
എം.എസ് സി. ടെക്‌സ്‌റ്റൈൽസ് ആൻഡ് ഫാഷൻ മൂന്നാംസെമസ്റ്റർ (സി.എസ്.എസ്. 2017 അഡ്മിഷൻ റഗുലർ/2014, 2015, 2016 അഡ്മിഷൻ സപ്ലിമെന്ററി/2012, 2013 അഡ്മിഷൻ മേഴ്‌സി ചാൻസ്) ഡിസംബർ 2018 പരീക്ഷയുടെ പ്രാക്ടിക്കൽ 16ന് ആരംഭിക്കും.
എം.എസ് സി മാത്തമാറ്റിക്‌സ് പ്രൈവറ്റ്
രണ്ടാംവർഷ (മൂന്ന്, നാല് സെമസ്റ്റർ) എം.എസ് സി മാത്തമാറ്റിക്‌സ് പ്രൈവറ്റ് ഡിഗ്രി പരീക്ഷയുടെ പ്രോജക്ട് മൂല്യനിർണയം/ വാചാ പരീക്ഷ 29, 30 തീയതികളിൽ നടക്കും. ആലുവ യു.സി., മാല്യങ്കര എസ്.എൻ.എം. കോളേജ് എന്നിവിടങ്ങൾ കേന്ദ്രമാക്കി രജിസ്റ്റർ ചെയ്തവർ 29നും ഇടക്കൊച്ചി സിയന്ന കോളേജ് കേന്ദ്രമാക്കിയവർ 30നും കളമശേരി സെന്റ് പോൾസ് കോളേജിൽ ഹാൾടിക്കറ്റുമായി ഹാജരാകണം. ചങ്ങനാശേരി എൻ.എസ്.എസ്., പത്തനംതിട്ട കാതോലിക്കേറ്റ്, പാല സെന്റ് തോമസ് കോളേജുകൾ കേന്ദ്രമാക്കിയവർ 29ന് ചങ്ങനാശേരി എൻ.എസ്.എസ്. കോളേജിൽ ഹാൾടിക്കറ്റുമായി ഹാജരാകണം.
പി എച്ച്.ഡി. രജിസ്‌ട്രേഷൻ
പി എച്ച്.ഡി. രജിസ്‌ട്രേഷനുള്ള അഭിരുചി പരീക്ഷയ്ക്ക് (WAT 2019) അപേക്ഷ ക്ഷണിച്ചു. 12ന് രാവിലെ 10 മുതൽ ഏപ്രിൽ 30ന് വൈകിട്ട് അഞ്ചുവരെ www.phd.mgu.ac.in എന്ന പോർട്ടലിലൂടെ ഓൺലൈനായി അപേക്ഷിക്കാം. 55 ശതമാനം മാർക്കോടെ അംഗീകൃത ബിരുദാനന്തര ബിരുദ പരീക്ഷ പാസായവർക്കാണ് അവസരം.
എസ്.സി., എസ്.ടി., ഒ.ബി.സി.(നോൺ ക്രീമിലെയർ), ഭിന്നശേഷിക്കാർ എന്നിവർക്ക് 50 ശതമാനം മാർക്കുമതി. ബിരുദാനന്തരബിരുദ പരീക്ഷകളുടെ ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. ജൂലായ് 31നകം യോഗ്യത നേടിയിരിക്കണം. 1000 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് 500 രൂപ. ഓൺലൈനായാണ് ഫീസടയ്‌ക്കേണ്ടത്. ഓൺലൈനായി അപേക്ഷിച്ചശേഷം അപേക്ഷയുടെ പ്രിന്റ്ഔട്ടും അപ്‌ലോഡ് ചെയ്ത രേഖകളുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പുകളും അസിസ്റ്റന്റ് രജിസ്ട്രാർ 21(പരീക്ഷ), മഹാത്മാഗാന്ധി സർവകലാശാല, പി.ഡി. ഹിൽസ് 686560 എന്ന വിലാസത്തിൽ മേയ് രണ്ടിന് ഉച്ചകഴിഞ്ഞ് മൂന്നിനകം സമർപ്പിക്കണം. മേയ് 18ന് രാവിലെ 10 മുതൽ ഒന്നുവരെ കോട്ടയം സി.എം.എസ്. കോളജിലാണ് പരീക്ഷ നടക്കുക. ഹാൾടിക്കറ്റുകൾ മേയ് 15 മുതൽ 17വരെ ഡൗൺലോഡ് ചെയ്യാം.