modi

സിൽചാർ (അസം): രാജ്യത്ത് മോദി തരംഗം അലയടിക്കുന്നത് മനസിലാക്കാൻ കഴിയുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടിംഗ് നടന്ന ഇന്ന് അസമിൽ സിൽച്ചാറിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു മോദി ഏത് ദിശയിലേക്കാണ് കാറ്റ് വീശുന്നതെന്ന് ജനങ്ങളുടെ ആവേശത്തിൽ നിന്ന് മനസിലാക്കാൻ കഴിയുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്ത് ഇന്ന് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുകയാണ്. രാജ്യത്ത് മോദിതരംഗം അലയടിക്കുന്നുവെന്നാണ് ഇതുവരെ മനസിലാക്കാൻ കഴിയുന്നത്. അസമിൽ ഇന്ന് വോട്ടെടുപ്പ് നടന്ന അഞ്ച് സീറ്റുകളിലും എൻ.ഡി.എ വിജയം നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

വോട്ട് നേടുന്നതിനുവേണ്ടി കോൺഗ്രസ് നുഴഞ്ഞുകയറ്റം പ്രോത്സാഹിപ്പിച്ചു. കാശ്മീരിലെയും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെയും നുഴഞ്ഞുകയറ്റ പ്രശ്‌നം കോൺഗ്രസിന് പരിഹരിക്കാമായിരുന്നു. എന്നാൽ വോട്ടുകൾ മുന്നിൽക്കണ്ട് കോൺഗ്രസ് നുഴഞ്ഞുകയറ്റം പ്രോത്സാഹിപ്പിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.