mohanlal

മലയാളസിനിമയുടെ ഇതുവരെയുള്ള റെക്കോഡുകളെല്ലാം തിരുത്തിക്കുറിച്ച് മുന്നോട്ടു കുതിക്കുകയാണ് ലൂസിഫർ. റിലീസ് ചെയ്‌ത് എട്ട് ദിവസത്തിനുള്ളിൽ നൂറു കോടി കളക്‌ട് ചെയ്‌ത് മലയാള സിനിമയുടെ വിസ്‌മയമായി തീർന്നു കഴിഞ്ഞു ഈ മോഹൻലാൽ- പൃഥ്വിരാജ് ചിത്രം.

മോഹൻലാൽ എന്ന മലയാള സിനിമയുടെ ഏറ്റവും വലിയ വാണിജ്യമൂല്യത്തെ പരമാവധി പ്രയോജനപ്പെടുത്തി കൊണ്ടുതന്നെയാണ് പൃഥ്വി ലൂസിഫർ ഒരുക്കിയതെന്ന കാര്യത്തിൽ സംശയമില്ല. തീയേറ്ററുകളെ പൂരപ്പറമ്പാക്കിയ ലൂസിഫറിലെ പുത്തൻ വീഡിയോ ഗാനം പുറത്തിറക്കിയിരിക്കുകയാണ്. ലൂസിഫർ ആന്തമായ 'എൻപുരാനേ' എന്ന ഗാനമാണ് പുറത്തിറക്കിയിരിക്കുന്നത്.

ചിത്രത്തിന്റെ ഹൈലൈറ്റ് വിഷ്വലുകൾ എല്ലാം ഉൾപ്പെടുത്തിയാണ് പുത്തൻ വീഡിയോ ഗാനം പുറത്തിറക്കിയിരിക്കുന്നത്. സ്റ്റീഫൻ നെടുമ്പുള്ളി എന്ന മോഹൻലാൽ കഥാപാത്രത്തിന്റെ മാസ് സീനുകൾ ഉൾപ്പെടുത്തിയ ഗാനം ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

ചിത്രത്തിന്റെ തിരക്കഥാകൃത്തായ മുരളി ഗോപി തന്നെയാണ് ഗാനം രചിച്ചിരിക്കുന്നത്. ദീപക് ദേവ് ഈണം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് ഉഷ ഉതുപ്പാണ്. പുറത്തിറങ്ങി ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് തന്നെ 100കോടി കളക്ഷൻ നേടിയിരിക്കുകയാണ് ലൂസിഫ‌ർ.

വീഡിയോ കാണാം....