ബംഗളൂരു: തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ തന്നോട് മോശമായി പെരുമാറിയ യുവാവിന്റെ
മുഖത്തടിച്ച് നടി ഖുശ്ബു.സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയലടക്കം വൈറലായി.
കർണാടകയിലെ ബംഗളൂരു സെൻട്രൽ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി റിസ്വാൻ അർഷാദിന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെയാണ് സംഭവം. തിരക്കിനിടയിലൂടെ പോലീസിനൊപ്പം നടക്കുന്നതിനിടയിൽ മുന്നിലേക്ക് കയറാൻ ശ്രമിക്കുന്ന യുവാവിനെ പിറകിലേക്ക് തിരിഞ്ഞ് വന്ന് ഖുശ്ബു മുഖത്തടിക്കുകയായിരുന്നു. മോശം പെരുമാറ്റമുണ്ടായതിനോടുള്ള താരത്തിന്റെ പ്രതികരണത്തിന് വലിയ പ്രശംസകളാണ് വന്നുകൊണ്ടിരിക്കുന്നത്.