കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കോഴിക്കോട്ടെത്തും. കോഴിക്കോട് കടപ്പുറത്ത് വൈകിട്ട് ആറരയ്ക്ക് നടക്കുന്ന വിജയ് സങ്കല്പ റാലിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. പ്രത്യേക വിമാനത്തിൽ 6.10ന് കരിപ്പൂർ വിമാനത്താവളത്തിലെത്തി റോഡ് മാർഗം കടപ്പുറത്തെ വേദിയിലെത്തും. 7.10ന് പ്രസംഗം പൂർത്തിയാക്കി മടങ്ങും. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ എൻ.ഡി.എ സ്ഥാനാർത്ഥികളും ദേശീയ - സംസ്ഥാന നേതാക്കളും പ്രവർത്തകരും സന്നിഹിതരാവും.