jalianwalabag

ന്യൂഡൽഹി: ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ബ്രിട്ടന്റെ ക്രൂരതയുടെ പ്രതീകമായ ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയ് ഇന്നലെ ഖേദം പ്രകടിപ്പിച്ചിരുന്നു. ജാലിയൻവാലാബാഗ് കൂട്ടക്കൊലയ്ക്ക് ഏപ്രിൽ 13ന് നൂറുവർഷം തികയുന്ന വേളയിലാണ് ബ്രിട്ടന്റെ ഖേദ പ്രകടനം. മാപ്പു പറയണമെന്നാണ് ഏറെക്കാലമായി ഇന്ത്യയുടെ ആവശ്യമെങ്കിലും ഖേദപ്രകടനം ബ്രിട്ടൻ ആവർത്തിക്കുകയായിരുന്നു.

ബ്രിട്ടന്റെ ഖേദപ്രകടനത്തിനു പിന്നിൽ രണ്ടുമലയാളികളുടെ പങ്ക്കൂടി എടുത്തുപറയേണ്ടതുണ്ട്. ജാലിയൻവാലാബാഗ് വിഷയത്തിൽ പാർലമെന്രിൽ പ്രത്യേക ചർച്ച നടന്നപ്പോൾ ബ്രിട്ടൻ മാപ്പുപറയണമെന്ന് ആആവശ്യപ്പെട്ട് പ്രമേയം പാസാക്കണമെന്ന് വാദിച്ചത് കേരളത്തിൽ നിന്നുള്ള രണ്ടു എം.പിമാരായിരുന്നു,​ തലസ്ഥാനത്തിന്റെ എം.പി ശശി തരൂരും പാലക്കാട് എം.പി എം.ബി.രാജേഷും.

ബഡ്ജറ്റ് സമ്മേളനത്തിൽ ഫെബ്രുവരി 13ന് ലോക്സഭയിൽ കേന്ദ്ര സാംസ്‌കാരിക മന്ത്രി മഹേഷ് ശര്‍മ അവതരിപ്പിച്ച ജാലിയൻ വാലാബാഗ് സ്മാരക നിയമഭേദഗതിയിന്മേലായിരുന്നു ചർച്ച നടന്നത്. ഈ ചർച്ചയിലാണ് ശശി തരൂരും എം.ബി.രാജേഷും ബ്രിട്ടീഷ് ഭരണകൂടത്തിൽ നിന്ന് മാപ്പു ചോദിച്ച് ഏകകണ്ഠമായി ലോക്സഭ പ്രമേയം പാസാക്കണമെന്ന് ആവശ്യപ്പെട്ടത്. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയുടെ നൂറാം വാർഷികവേള ബ്രീട്ടീഷുകാരിൽ നിന്ന് മാപ്പു ചോദിക്കേണ്ട സമയമാണെന്നും അതിനു പാർലമെന്റംഗങ്ങള്‍ ഒറ്റക്കെട്ടായി നിൽക്കണമെന്നും

jallian

ശശി തരൂർ പ്രസംഗത്തിൽ ആവശ്യപ്പെട്ടു. ജാലിയൻവാലാ ബാഗ് സ്മാരകത്തിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടിയായിരുന്നു എം.ബി.രാജേഷിന്റെ ചർച്ച. ജാലിയൻ വാലാബാഗ് കുരുതിക്ക് ബ്രിട്ടീഷുകാരിൽ നിന്ന് മാപ്പു ചോദിച്ച് ലോക്സഭ പ്രമേയം പാസാക്കണം.-എം.ബി.രാജേഷ് ആവശ്യപ്പെട്ടു.