കൊല്ലം :പതിനഞ്ച് പട്ടികജാതി - പട്ടികവർഗ സംഘടനകൾ ചേർന്ന് പട്ടികജാതി -പട്ടികവർഗ മഹാസഖ്യത്തിന് രൂപം നല്കി. കേരള ദലിത് ഫെഡറേഷൻ, സിദ്ധനർ സർവീസ് സൊസൈറ്റി, ആൾ കേരള പുലയർ മഹാസഭ, കേരള തണ്ടാൻ മഹാസഭ, ഐക്യ മല അരയ മഹാസഭ, കേരള സാംബവ സഭ, കേരള വേടർ സമാജം തുടങ്ങിയ സംഘടനാ പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുത്തത്.
വൈദ്യഹോട്ടൽ കോൺഫറൻസ് ഹാളിൽ ചേർന്ന നേതൃ സമ്മേളനം കെ.ഡി.എഫ് സംസ്ഥാന പ്രസിഡന്റ് പി.രാമഭദ്രൻ ഉദ്ഘാടനം ചെയ്തു. സിദ്ധനർ സർവീസ് സൊസൈറ്റി സംസ്ഥാനജനറൽ സെക്രട്ടറി അഡ്വ.എ.ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു.
പി.കെ.സജീവ് , രാജപുരം ചെല്ലപ്പൻ, എം.കെ.വാസുദേവൻ, ഐ.ബാബു കുന്നത്തൂർ, ബാബു പട്ടംതുരത്ത്, വി.കെ.ഗോപി, ടി.പി.രാജൻ, എൻ.രഘുനാഥൻ, രമണി അപ്പുക്കുട്ടൻ, സി.കെ.സുന്ദർദാസ്, എം.എൻ. പുരുഷോത്തമൻ, മുഖത്തല എം.ഗോപിനാഥൻ, ശൂരനാട് അജി, സുധീഷ് പയ്യനാട്, പി.ദേവരാജൻ തുടങ്ങിയവർ പ്രസംഗിച്ചു.
പി.രാമഭദ്രൻ (രക്ഷാധികാരി) പി.കെ.സജീവ് (പ്രസിഡന്റ്), നെയ്യാറ്റിൻകര സത്യശീലൻ (ജനറൽ സെക്രട്ടറി) അഡ്വ.എ.ശ്രീധരൻ, എം.കെ.വാസുദേവൻ, രാജപുരം ചെല്ലപ്പൻ (വർക്കിംഗ് പ്രസിഡന്റുമാർ) മഞ്ചയിൽ വിക്രമൻ, വി.കെ.ഗോപി, പി.ജി.പ്രകാശ്, ബാബു പട്ടംതുരത്ത്, എസ്.പി.മഞ്ചു, മഞ്ചുഷാ സുരേഷ് (സെക്രട്ടറിമാർ) എന്നിവരെ ഭാരവാഹികളാക്കി 51 അംഗങ്ങൾ സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റിയെ യോഗം തിരഞ്ഞെടുത്തു.
സംഘടനയുടെ ഔദ്യോഗിക പ്രഖ്യാപനവും ഡോ.ബി.ആർ.അംബേദ്ക്കറുടെ 128-ാമത് മത് ജയന്തി ആഘോഷവും ഏപ്രിൽ 14 ന് രാവിലെ 10 മണിക്ക് കൊല്ലം പബ്ളിക് ലൈബ്രറി ഹാളിൽ ധനകാര്യമന്ത്രി തോമസ് ഐസക് ഉദ്ഘാടനം ചെയ്യുമെന്ന് മഹാസഖ്യം പ്രസിഡന്റ് പി.കെ. സജീവ് അറിയിച്ചു.