ലക്‌നൗ: മുസ്ലിങ്ങൾ മഹാസഖ്യത്തിന് വോട്ടുചെയ്യണമെന്ന് പ്രസ്താവന നടത്തിയ ബഹുജൻ സമാജ് പാർട്ടി അദ്ധ്യക്ഷ മായാവതിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. നാളെ വിശദീകരണം നല്കണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശം.
കഴിഞ്ഞ ദിവസം സഹരൺപൂരിൽ നടന്ന എസ്.പി- ബി.എസ്.പി സംയുക്ത റാലിയിലാണ് കോൺഗ്രസിന് വോട്ട് ചെയ്ത് ന്യൂനപക്ഷ വോട്ടുകൾ ഭിന്നിപ്പിക്കരുതെന്ന് മുസ്ലീങ്ങളോട് മായാവതി ആഹ്വാനം ചെയ്തത്. കോൺഗ്രസിന് ബി.ജെ.പിയെ പരാജയപ്പെടുത്താനാവില്ലെന്നും മഹാസഖ്യത്തിന് മാത്രമേ അതിന് കഴിയൂ എന്നും മായാവതി പറഞ്ഞിരുന്നു.
നേരത്തെ മോദിയുടെ സേന എന്ന് സൈന്യത്തെ വിശേഷിപ്പിച്ചതിന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ തിരഞ്ഞെടുപ്പ് കമ്മീഷൻ താക്കീത് ചെയ്തിരുന്നു