സിംഗപ്പൂർ സിറ്റി : മുൻനിര ഇന്ത്യൻ താരങ്ങളായ സൈന നെഹ്വാൾ, പി.വി. സിന്ധു, കെ. ശ്രീകാന്ത് എന്നിവർ സിംഗപ്പൂർ ഓപ്പൺ ബാഡ്മിന്റണിന്റെ ക്വാർട്ടർ ഫൈനലിലെത്തി. പ്രീക്വാർട്ടറിൽ സൈന തായ്ലൻഡിന്റെ പോൺപാവിയെ 21-16, 18-21, 21-19ന് കീഴടക്കി കഴിഞ്ഞയാഴ്ചയിലെ മലേഷ്യ ഓപ്പൺ ആദ്യറൗണ്ടിലെ തോൽവിക്ക് പകരം വീട്ടി. സിന്ധു 21-13, 21-19ന് മിയാ ബ്ളിഷെഫ്റ്റിനെയും ശ്രീകാന്ത് 21-13, 21-19ന് മിയാ ഹാൻസ് ക്രിസ്റ്റ്യൻ വിറ്റിംഗസിനെയും തോൽപ്പിച്ചു. മലയാളി താരം എച്ച്.എസ്. പ്രണോയ് ജവാന്റെ കെന്റാ മെമോട്ടോയോട് തോറ്റ് പുറത്തായി.