ക്ലാസ് നടക്കുന്നതിനിടെ ഉറങ്ങിപ്പോയ ചരിത്രം എത്രയോ പേർക്കുണ്ട്. എന്നാൽ ക്ലാസിലിരുന്ന് ഉറക്കംതൂങ്ങി വീഴുന്ന കുട്ടിയുടെ വീഡിയോ ആണ് ഇപ്പോൾ സൈബർ ലോകത്ത് വൈറലാകുന്നത്. ഇൗ കുട്ടി. നഴ്സറി ക്ലാസിൽ ഇരുന്ന് ഉറക്കം തൂങ്ങി വീഴുന്ന സുന്ദരികുട്ടിയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ
ക്ലാസ് നടക്കുന്നതിനിടയിലാണ് കുട്ടി ഇരുന്നുറങ്ങിയത്. ഇത് ശ്രദ്ധയിൽപ്പെട്ട ആരോ ഇൗ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി. നല്ല ഉറക്കത്തിൽ രണ്ടുതവണ അവൾ തൂങ്ങി വീഴുന്നതും വിഡിയോയിൽ കാണാം. ചുറ്റുമിരിക്കുന്ന സഹപാഠികളാകട്ടെ ഇൗ ഉറക്കം കണ്ട് ചിരിയടക്കാൻ പാടുപെട്ടു. അവൾ ഉറങ്ങി തറയിൽ വീണതോടെ കുട്ടി ഞെട്ടി ഉണർന്നു. അപ്പോഴാണ് തന്റെ ഉറക്കം ക്യാമറയിൽ പകർത്തുന്നതും സഹപാഠികൾ ചിരിക്കുന്നതും അവൾ അറിയുന്നത്. ആകെ ചമ്മിയ അവസ്ഥയിൽ അവളും ചിരിച്ചു, നല്ല ചമ്മിയ ചിരി.