പേരാമ്പ്ര : വടകര ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മുരളീധരന്റെ സ്വീകരണ വേദി തകർന്നു വീണു. ബുധനാാഴ്ച രാത്രി 9.45 ഓടെ പേരാമ്പ്ര നിയോജക മണ്ഡല പര്യടനത്തിനിടെ ചെറിയ കുമ്പളത്താണ് സംഭവം. താല്ക്കാലികമായി നിർമ്മിച്ച വേദിയാണ് സ്ഥനാർത്ഥി എത്തി പ്രവർത്തകർ ഹാരാർപ്പണം നടത്തുന്നതിനിടയിൽ മുന്നോട്ട് പതിച്ചത്. ഈ സമയം പത്തോളം പേർ മാത്രമേ വേദിയിലുണ്ടായിരുന്നുള്ളൂ. സ്ഥാനാർത്ഥിക്കോ മറ്റ് നേതാക്കൾക്കൊ പ്രവർത്തകർക്കൊ പരിക്കൊന്നും പറ്റിയില്ല.
വേദിയുടെ മുൻവശത്തെ കാലുകൾ ചരിഞ്ഞ നിലയിലായിരുന്നു. ഇത് കണ്ട് ചില പ്രവർത്തകർ ആദ്യം തന്നെ സംശയം പ്രകടിപ്പിച്ചെങ്കിലും കാലിന്റെ നിൽപ്പ് ഇങ്ങനെ തന്നെയാണെന്നും പ്രശ്നമില്ലെന്നും സംഘാടകർ അറിയിക്കുകയായിരുന്നു.