narendra-modi-

ദുബായ്: ഫേസ്‌ബുക്കിൽ ഏറ്റവും ജനപ്രിയനേതാവായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. ഖലീജ് ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. തന്റെ വ്യക്തിഗത ഫേസ്‌ബുക്ക് പേജിൽ 43.5 മില്ല്യൺ ലൈക്കുകളും,​ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ 13.7 ദശലക്ഷം ലൈക്കുകളുമായാണ് നരേന്ദ്രമോദിയുടെ ഈ നേട്ടം. 23 ദശലക്ഷം ലൈക്കുകളുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആണ് രണ്ടാംസ്ഥാനത്ത്. ജോർദാനിലെ രാജ്ഞി റാനിയ 16.9 മില്യൺ ലൈക്കുകളുമായി മൂന്നാം സ്ഥാനത്തുമുണ്ട്. 2019 ലെ കണക്കനുസരിച്ചു ജനപ്രീതിയിൽ ലോക നേതാക്കളിൽ ഏറ്റവും മുൻപന്തിയിൽ ഉള്ളത് നരേന്ദ്ര മോദി തന്നെയാണ്.

പ്രമുഖ ആഗോള കമ്മ്യൂണിക്കേഷൻസ് ഏജൻസി ബി.ഡബ്ല്യു.ഡബ്ല്യു (ബർസൺ കോൻ & വോൾഫ്) ആണ് റിപ്പോർട്ട് തയ്യാറാക്കിയത്. ഏറ്റവും കൂടുതൽ എൻഗേജ്മെന്റ്സ് നടക്കുന്ന പേജായി തിരഞ്ഞെടുത്തത് ബ്രസീലിന്റഎ പുതിയ പ്രസിഡന്റ് ജെയ്ർ ബൊൽസനാറോയാണ്. 145 മില്യൺ ഇന്ററാക്ഷൻസ് ആണ് അദ്ദേഹത്തിന്റെ പേജിലുള്ളത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ലഭിക്കുന്നതിൽ നിന്ന് ഇരട്ടി എൻഗേജ്മെന്റ്സാണിത്. ട്രംപിന് 84 മില്യൺ ഇന്ററാക്ഷൻസ് ആണ് ഉള്ളത്.

ലോകത്തിലെ നേതാക്കളുടെ ഫെയ്സ്ബുക്ക് പേജുകളുടെ അനുയായികള്‍ വര്‍ഷംതോറും 10 ശതമാനം വളര്‍ച്ചയാണ് നേടിയത്, എന്നാൽ അവരുടെ പേജുകളിലെ ഇടപെടലുകൾ ഗണ്യമായി കുറഞ്ഞിട്ടുണ്ട്.