iaf

ന്യൂഡൽഹി: ബാലാകോട്ട് വ്യോമാക്രമണം നടത്തിയതിന് ഇന്ത്യൻ വ്യോമസേനയെ അബിനന്ദിച്ച് കേന്ദ്രപ്രതിരോധ മന്ത്രി നിർമ്മല സീതാരാമൻ. വ്യോമസേന ആക്രമണം നടത്തിയ ബലാക്കോട്ടിൽ പാകിസ്താൻ കഴിഞ്ഞ ദിവസം വിദേശ മാദ്ധ്യമ സംഘത്തെ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് നിർമ്മലാ സീതാരാമന്റെ നടപടി.

ഗഗൻശക്തി, വായുശക്തി എന്നീ സൈനിക അഭ്യാസ പ്രകടനങ്ങൾ വിജയകരമായി പൂർത്തിയാക്കിയതിനും മന്ത്രി സൈന്യത്തെ അഭിനന്ദനം അറിയിച്ചു. ഈ അഭ്യാസ പ്രകടനങ്ങൾ ബലാകോട്ട് വ്യോമാക്രമണത്തിലും പ്രതിഫലിച്ചതായി മന്ത്രി വിലയിരുത്തി.

ബലാക്കോട്ടിൽ നടത്തിയ വ്യോമാക്രമണത്തിൽ ജെയ്ഷെ മുഹമ്മദ് ഭീകര കേന്ദ്രങ്ങൾ തകർത്തുവെന്ന ഇന്ത്യൻ വാദം തള്ളിയ പാകിസ്താൻ കഴിഞ്ഞ ദിവസം വിദേശ മാദ്ധ്യമ പ്രവർത്തകർക്കും നയതന്ത്രജ്ഞർക്കുമായി സ്ഥലം തുറന്നു കൊടുത്തിരുന്നു.

വ്യോമാക്രമണത്തിന്റെ റഡാർ ചിത്രങ്ങൾ കഴിഞ്ഞ ദിവസം ഇന്ത്യ പുറത്തുവിട്ടിരുന്നു.