സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ 2000 പ്രൊബേഷണറി ഓഫീസർ ഒഴിവുണ്ട്. യോഗ്യത: ബിരുദം. ആഗസ്റ്റ് 31 നുള്ളിൽ ബിരുദം പാസ്സാകുന്ന അവസാന വർഷ/ സെമസ്റ്റർ വിദ്യാർഥികൾക്കും അപേക്ഷിക്കാം. പ്രായം 21‐30. 2019 ഏപ്രിൽ ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.
പ്രിലിമിനറി പരീക്ഷ, മെയിൻ പരീക്ഷ, ഇന്റർവ്യു എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. കേരളത്തിൽ ആലപ്പുഴ, കണ്ണൂർ, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, തിരുവനന്തപുരം എന്നിവിടങ്ങളാണ് പ്രിലിമിനറി പരീക്ഷാകേന്ദ്രങ്ങൾ. കൊച്ചിയും തിരുവനന്തപുരവുമാണ് പ്രധാന പരീക്ഷാകേന്ദ്രങ്ങൾ. https://bank.sbi/careers അല്ലെങ്കിൽ www.sbi.co.in/careersവഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രിൽ 22.