ന്യൂക്ലിയർ പവർകോർപറേഷൻ ഒഫ് ഇന്ത്യ ലിമിറ്റഡ് വിവിധ വിഭാഗങ്ങളിലായി എക്സിക്യൂട്ടീവ് ട്രെയിനി‐2019 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയതി ഏപ്രിൽ 23. മെക്കാനിക്കൽ, ഇലക്ട്രിക്കൽ, കെമിക്കൽ, ഇലക്ട്രോണിക്സ്, ഇൻസ്ട്രുമെന്റേഷൻ, സിവിൽ വിഭാഗങ്ങളിലാണ ഒഴിവുകൾ. പരിശീലനം ഒരുവർഷത്തേക്കാണ്. പരിശീലനം പൂർത്തിയാക്കിയാൽ സയന്റിഫിക് ഓഫീസർ/സി തസ്തികയിൽ നിയമനം ലഭിക്കും. വിശദവിവരത്തിന് www.npcilcareers.co.in