ഝാർഖണ്ഡ് രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ് എ തസ്തികയിൽ 362 ഒഴിവുണ്ട്. യോഗ്യത ബി.എസ്സി നഴ്സിങ്(നാലുവർഷകോഴ്സ്), നഴ്സിങ് കൗൺസിൽ രജിസ്ട്രേഷൻ വേണം. അപേക്ഷാഫോറത്തിന്റെ മാതൃകയും വിശദവിവരവും www.rimsranchi.org എന്ന website ൽ ലഭിക്കും. അപേക്ഷ Director, Rajendra Institute of Medical Sciences, Ranchi834009 എന്ന വിലാസത്തിൽ ഏപ്രിൽ 30ന് വൈകിട്ട് അഞ്ചിനകം രജിസ്ട്രേഡായോ സ്പീഡ് പോസ്റ്റായോ ലഭിക്കണം.