ഓയിൽ ആൻഡ് നാച്യുറൽ ഗ്യാസ് കോർപറേഷനിൽ എൻജിനിയറിങ് , ജിയോ‐സയൻസ് വിഭാഗങ്ങളിൽ എക്സിക്യൂട്ടീവ് (ഇ‐ലെവൽ) തസ്തികയിൽ 785 ഒഴിവുണ്ട്.
അസി. എക്സിക്യൂട്ടുവ് എൻജിനിയർ(സിമന്റിങ്, സിവിൽ, ഡ്രില്ലിങ്, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ഇൻസ്ട്രുമെന്റേഷൻ, മെക്കാനിക്കൽ, പ്രൊഡക്ഷൻ, റിസർവോയർ, ഇൻഡസ്ട്രിയൽ എൻജിനിയറിങ്), കെമിസ്റ്റ്, ജിയോളജിസ്റ്റ്, ജിയോഫിസിസ്റ്റ്(സർഫസ്, വെൽസ്), മെറ്റീരിയൽസ് മാനേജ്മെന്റ് ഓഫീസർ, പ്രോഗ്രാമിങ് ഓഫീസർ, ട്രാൻസ്പോർട് ഓഫീസർ വിഭാഗങ്ങളിലാണ് ഒഴിവ്.
ബന്ധപ്പെട്ട എൻജിനിയറിങ് വിഷയങ്ങളിൽ 60 ശതമാനം മാർക്കോടെ ബിരുദമുള്ളവർക്കും ബിരുദാനന്തരബിരുദമുള്ളവർക്കും (എൻജിനിയറിങ്/ ബന്ധപ്പെട്ട സയൻസ് വിഷയം) വിവിധ തസ്തികകളിൽ അപേക്ഷിക്കാം. പ്രായം, വിദ്യാഭ്യാസയോഗ്യത എന്നിവ സംബന്ധിച്ച് വിശദവിവരം വെബ്സൈറ്റിൽ.
https://www.ongcindia.com എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രിൽ 25.