cs

കൊ​ച്ചി​ൻ​ ​ഷി​പ്‌‌യാർ​ഡ് ​ലി​മി​റ്റ​ഡി​ൽ​ ​ക​രാ​ർ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​സീ​നി​യ​ർ​ ​പ്രോ​ജ​ക്ട് ​ഓ​ഫീ​സ​റെ​യും​ ​പ്രോ​ജ​ക്ട് ​ഓ​ഫീ​സ​റെ​യും​ ​ക​രാ​ർ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​മൂ​ന്ന് ​വ​ർ​ഷ​ത്തേ​ക്ക് ​നി​യ​മി​ക്കും.​ ​ആ​കെ​ 40​ ​ഒ​ഴി​വു​ണ്ട്.

​സീ​നി​യ​ർ​ ​പ്രോ​ജ​ക്ട് ​ഓ​ഫീ​സ​ർ​ ​മെ​ക്കാ​നി​ക്ക​ൽ​ 2,​ ​ഇ​ല​ക്ട്രി​ക്ക​ൽ​ 1,​ ​ഇ​ല​ക്ട്രോ​ണി​ക്സ് 1,​ ​സി​വി​ൽ​ 2​ ​എ​ന്നി​ങ്ങ​നെ​യും​ ​പ്രോ​ജ​ക്ട് ​ഓ​ഫീ​സ​ർ​ ​മെ​ക്കാ​നി​ക്ക​ൽ​ 20,​ ​ഇ​ല​ക്ട്രി​ക്ക​ൽ​ 5,​ ​ഇ​ല​ക്ട്രോ​ണി​ക്സ് 4,​ ​സി​വി​ൽ​ 2,​ ​ഇ​ൻ​സ്ട്രു​മെ​ന്റേ​ഷ​ൻ​ 1,​ ​ഐ​ടി​ 2​ ​എ​ന്നി​ങ്ങ​നെ​യു​മാ​ണ് ​ഒ​ഴി​വ്.​

​യോ​ഗ്യ​ത​ ​ബ​ന്ധ​പ്പെ​ട്ട​ ​എ​ൻ​ജി​നി​യ​റി​ങ് ​വി​ഷ​യ​ത്തി​ൽ​ 60​ ​ശ​ത​മാ​നം​ ​മാ​ർ​ക്കോ​ടെ​ ​ബി​രു​ദം.​ ​യോ​ഗ്യ​ത​ ​നേ​ടി​യ​ശേ​ഷം​ ​ഷി​പ്‌‌യാർ​ഡി​ലോ ​തു​റ​മു​ഖ​ത്തി​ലോ​ ​മ​റൈ​ൻ​ ​എ​ൻ​ജി​നി​യ​റി​ങ് ​ട്രെ​യി​നി​ങ് ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലൊ​ ​ഹെ​വി​ ​എ​ൻ​ജി​നി​യ​റി​ങ് ​ക​മ്പ​നി​യി​ലൊ​ ​നാ​ല് ​വ​ർ​ഷ​ത്തെ​ ​പ്ര​വൃ​ത്തി​പ​രി​ച​യ​മാ​ണ് ​സീ​നി​യ​ർ​ ​പ്രോ​ജ​ക്ട് ​ഓ​ഫീ​സ​ർ​ക്ക് ​വേ​ണ്ട​ത്.

​പ്രോ​ജ​ക്ട് ​ഓ​ഫീ​സ​ർ​ ​ര​ണ്ട് ​വ​ർ​ഷ​ത്തെ​ ​പ​രി​ച​യം​ ​വേ​ണം.​ ​കം​പ്യൂ​ട്ട​ർ​ ​അ​റി​യ​ണം.​ ​പ്രാ​യം​ 35​ൽ​ ​അ​ധി​ക​രി​ക്ക​രു​ത്.​ 2019​ ​ഏ​പ്രി​ൽ​ 24​നെ​ ​അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ​പ്രാ​യം​ ​ക​ണ​ക്കാ​ക്കു​ന്ന​ത്.​ ​പേ​ഴ്സ​ണ​ൽ​ ​ഇ​ന്റ​ർ​വ്യു​വി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​തെ​ര​ഞ്ഞെ​ടു​പ്പ്.​

w​w​w.​c​o​c​h​i​n​s​h​i​p​y​a​r​d.​c​o​m​ ​വ​ഴി​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നു​ള്ള​ ​അ​വ​സാ​ന​തീ​യ​തി​ ​ഏ​പ്രി​ൽ​ 24.​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ച്ച​തി​ന്റെ​ ​പ്രി​ന്റ് ​“​T​h​e​ ​C​h​i​e​f​ ​G​e​n​e​r​a​l​ ​M​a​n​a​g​e​r​ ​(​H​R​ ​&​ ​T​r​a​i​n​i​n​g​),​ ​C​o​c​h​i​n​ ​S​h​i​p​y​a​r​d​ ​L​t​d,​ ​P​e​r​u​m​a​n​o​o​r​ ​P​O,​ ​K​o​c​h​i682015​ ​എ​ന്ന​ ​വി​ലാ​സ​ത്തി​ൽ​ ​ര​ജി​സ്ട്രേ​ഡ് ​പോ​സ്റ്റാ​യോ​ ​കൊ​റി​യ​റാ​യോ​ ​ല​ഭി​ക്കേ​ണ്ട​ ​അ​വ​സാ​ന​ ​തീ​യ​തി​ ​ഏ​പ്രി​ൽ​ 30.