ipl

ജയ്പൂർ: ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ തകർപ്പൻ ക്യാച്ചുമായി രാജസ്ഥാൻ റോയൽസ് താരം ബെൻ സ്‌റ്റോക്‌സ്. ചെന്നൈയുടെ കേദാർ ജാദവിനെ പുറത്താക്കാനെടുത്ത ക്യാച്ചാണ് ആരാധകർ ഏറ്റെടുത്തത്. ജോഫ്ര ആർച്ചറുടെ വൈഡ് ഷോട്ട് ബാൾ പോയിന്റിലൂടെ കട്ട് ചെയ്യാനുള്ള ജാദവിന്റെ ശ്രമം സ്‌റ്റോക്‌സിന്റെ കൈയിൽ ഒതുങ്ങുകയായിരുന്നു. ഇടത്തോട്ട് ഡൈവ് ചെയ്ത സ്‌റ്റോക്‌സ് രണ്ട് കൈ കൊണ്ടും പന്ത് കൈയില്‍ ഒതുക്കി.

Ben Stokes 😶 pic.twitter.com/YHTRTNorf9

— Peter (@PeterOlley1) April 11, 2019