arrest

കോഴിക്കോട്: ഭീകരസംഘടനയായ ഇസ്ളാമിക് സ്‌റ്റേറ്റുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന മലയാളി അറസ്‌റ്റിൽ. കോഴിക്കോട് കൊടുവള്ളി സ്വദേശിയായ ഷൈബു നിഹാറിനെയാണ് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) അറസ്‌‌റ്റ് ചെയ്‌തത്. ഖത്തറിൽനിന്ന് കരിപ്പൂരിലേക്ക് വന്നപ്പോഴായിരുന്നു ഷൈബു നിഹാർ അറസ്‌റ്റിലായത്. എറണാകുളത്തെ എൻ.ഐ.എ കോടതിയിൽ ഹാജരാക്കിയ ഇയാളെ ഏപ്രിൽ 22 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

ബഹറിനിലെ അൽ അൻസർ സലഫി സെന്‍ററിൽ ഐ.എസ് പരിശീലന ക്ലാസുകളിൽ ഷൈബു നിഹാർ പങ്കെടുത്തിരുന്നതായി എൻ.ഐ.എ കണ്ടെത്തിയിട്ടുണ്ട്. ഈ ക്ലാസിൽ പങ്കെടുത്ത ഭൂരിഭാഗം പേരും സിറിയയിൽ പോയി ഇസ്ലാമിക് സ്റ്റേറ്റിൽ ചേരുകയും ചെയ്‌തതായും കണ്ടെത്തലുണ്ട്.