കായംകുളം: ലൈംഗികമായി പീഡിപ്പിച്ചതിന് ശേഷം ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചെന്നാരോപിച്ച് സീരിയൽ നടി കായകുളം പൊലീസിൽ പരാതി നൽകി. 37കാരനായ എറണാകുളം സ്വദേശി സിയ എന്ന യുവാവിനെതിരെയാണ് പരാതിയുമായി നടി രംഗത്തെത്തിയത്. തന്നെ വശീകരിച്ച് പീഡിപ്പിച്ചെന്നും അതിന് ശേഷം ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചെന്നുമാണ് പരാതി.
61കാരിയായ തന്നെ ഫോൺ തന്നെ ഫോൺ മുഖേന പരിചയപ്പെട്ടെന്നും സ്മാർട് ഫോൺ വാങ്ങി നൽകി, ഫോൺ ചെയ്തു വശീകരിച്ചെന്നും ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നും പരാതിയിൽ പറയുന്നു. തോട്ടപ്പള്ളിയിലെ ഹോട്ടലിലും കായംകുളത്തെ വീട്ടിലും അതിക്രമിച്ചു കയറി പല തവണ പീഡിപ്പിച്ചെന്നും സമ്മതം കൂടാതെ ദൃശ്യങ്ങൾ പകർത്തി. ഈ ദൃശ്യങ്ങൾ ഭർത്താവിനും അയൽവാസികൾക്കും അയച്ചു സ്വകാര്യത നശിപ്പിച്ചതായും പരാതിയിൽ പറയുന്നു. കായംകുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതേസമയം, പ്രതിയായ യുവാവ് വിദേശത്താണെന്ന് പൊലീസ് പറഞ്ഞു.
വയനാട്ടിൽ രാഹുലിനു വേണ്ടി വഴി മാറിയപ്പോൾ ലഭിച്ച ഓഫർ, സത്യം വെളിപ്പെടുത്തി ടി.സിദ്ദിഖ്