news

1. തിരഞ്ഞെടുപ്പില്‍ സംഭാവന നല്‍കുന്നതവരുടെ പേരും വിവരങ്ങളും രാഷ്ട്രീയ പാര്‍ട്ടികള്‍ സമര്‍പ്പിക്കണം എന്ന് സുപ്രീംകോടതി. തിരഞ്ഞെടുപ്പ് കമ്മിഷന് മുന്‍പാകെ മെയ് 30നകം മുദ്ര വച്ച കവറില്‍ കണക്കുകള്‍ സമര്‍പ്പിക്കാന്‍ കോടതിയുടെ ഇടക്കാല ഉത്തരവ്. മെയ് 15വരെ തിരഞ്ഞെടുപ്പ് ബോണ്ടിലൂടെ സംഭാവനകള്‍ നല്‍കിയവരുടെ വിവരങ്ങള്‍, തുക തുടങ്ങിയ സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം

2. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ് ഇലക്ടറല്‍ ബോണ്ട് പദ്ധതിയ്ക്ക് ഇടക്കാല സ്റ്റേ അനുവദിക്കണമെന്ന ഹര്‍ജിയില്‍. കേസ് മെയ് 30ന് ശേഷം വീണ്ടും പരിഗണിക്കും. ഇല്കടറല്‍ ബോണ്ടില്‍ സുതാര്യതയില്ലെന്ന ഹര്‍ജിക്കാരുടെ വാദം ഭാഗികമായി കോടതി അംഗീകരിച്ചു. ബോണ്ട് വാങ്ങുന്നവരുടെ വിശദാംശങ്ങള്‍ പരസ്യപ്പെടുത്തില്ല എന്ന വ്യവസ്ഥ ഗൂഢലക്ഷ്യത്തോടെ എന്ന് പൊതു താതപര്യ ഹര്‍ജിയില്‍ ആരോപണം

3. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കുന്നതിനായി തിരഞ്ഞെടുപ്പ് ബോണ്ട് പദ്ധതി കൊണ്ടു വന്നത് നയപരമായ തീരുമാനം എന്ന് സുപ്രീംകോടതിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ വാദം. തിരഞ്ഞെടുപ്പില്‍ കള്ളപ്പണത്തിന്റെ ഉപയോഗം തടയുന്നതിന് ആണ് ബോണ്ട് സംവിധാനം കൊണ്ടു വന്നത്. സംഭാവന നല്‍കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കണം എന്നും കേന്ദ്ര സര്‍ക്കാര്‍ വാദം. സംഭാവന നല്‍കുന്നതിലെ സുതാര്യത ഇല്ലാതാക്കുന്നതാണ് ബോണ്ട് പദ്ധതിയെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍

4. ലോക്സഭ തിരഞ്ഞെടുപ്പ് മുന്നൊരുക്കം ചൂട് പിടിക്കവേ രാഹുല്‍ ഗാന്ധിക്ക് എതിരെ ബി.ജെ.പിയുടെ കോടതി അലക്ഷ്യ ഹര്‍ജി. റഫാലില്‍ മോദി അഴിമതി നടത്തിയതായി സുപ്രീംകോടതി കണ്ടെത്തി എന്ന രാഹുലിന്റെ പ്രസ്താവനയ്ക്ക് എതിരെ ബി.ജെ.പി. അതിനിടെ, പ്രധാനമന്ത്രിക്ക് എതിരെ കോണ്‍ഗ്രസും ഹര്‍ജി നല്‍കി. റഫാലില്‍, സുപ്രീംകോടതി ക്ലീന്‍ചിറ്റ് നല്‍കി എന്ന ബി.ജെ.പി പ്രസ്താവനയ്ക്ക് എതിരെ ആണ് കോണ്‍ഗ്രസിന്റെ ഹര്‍ജി. രണ്ട് ഹര്‍ജികളും തിങ്കളാഴ്ച കോടതി പരിഗണിക്കും

6. മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് വീണ്ടും കുരുക്ക്. ജേക്കബ് തോമസിന് എതിരെ അഴിമതി കേസ്. ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടര്‍ ആയിരിക്കെ അഴിമതി നടത്തി എന്ന് വിജിലന്‍സ് എഫ്.ഐ.ആര്‍. തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ വിജിലന്‍സ് കമ്മിഷന്‍ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു. ജേക്കബ് തോമസ് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌തെന്ന് എഫ്.ഐ.ആറില്‍ പരാമര്‍ശം

7. ഡ്രെഡ്ജര്‍ വാങ്ങിയതില്‍ അഴിമതി എന്ന് കേസ്. ഡ്രെഡ്ജര്‍ വാങ്ങാന്‍ എട്ട് കോടിയാണ് അനുവധിച്ചെങ്കിലും 19 കോടിക്കാണ് ഡ്രെഡ്ജര്‍ വാങ്ങിയത് എന്ന് എഫ് ഐ ആര്‍. വീണ്ടും കേസ് എടുത്തത് വിജിലന്‍സും ഹൈക്കോടതിയും തള്ളിയ ആരോപണത്തില്‍. സമീപകാലത്ത് ആദ്യമായാണ് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ അഴിമതി കേസില്‍ പ്രതിയാകുന്നത്. പുതിയ നീക്കം, ജേക്കബ് തോമസിന്റെ രാഷ്ട്രീയ പ്രവേശനം വാര്‍ത്ത ആയതിന് പിന്നാലെ. കേരള കാഡറിലെ സീനിയറായ ഐ.പി.എസ് ഉദ്യേഗസ്ഥന്‍ ആയ ജേക്കബ് തോമസ് 2017 ഡിസംബര്‍ മുതല്‍ സസ്‌പെന്‍ഷനിലാണ്

8. ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പില്‍ എത്തി നില്‍ക്കെ ആവേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കോഴിക്കോട്ട് എത്തും. മലബാര്‍ മേഖലയിലെ എന്‍.ഡി.എയുടെ തിഞ്ഞൈടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന വിജയ് സങ്കല്പ് റാലിയെ മോദി അഭിസംബോധന ചെയ്യും. രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ത്ഥിത്വവും ശബരിമല വിഷയവും മോദി പ്രചരണത്തിന് ആയുധമാക്കും. ഇതിന് പുറമെ കേരളത്തിനായി പ്രത്യേക തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും പ്രധാനമന്ത്രിയില്‍ നിന്നുണ്ടാകാന്‍ സാധ്യത

9. മോദിയുടെ കേരള സന്ദര്‍ശനം, രാഹുല്‍ മത്സരിക്കുന്ന വയനാട് കണ്ടാല്‍ പാകിസ്ഥാന്‍ എന്ന് തോന്നും എന്നതടക്കം ബി.ജെ.പി നേതാക്കള്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തുന്നതിനിടെ. വയനാട്ടിലെ മുസ്ലീം ലീഗ് മേല്‍ക്കൈ ഉയര്‍ത്തിക്കാട്ടി ദേശീയ തലത്തില്‍ മോദി നടത്തുന്ന പ്രചാരണളുടെ തുടര്‍ച്ച ഇന്നും ഉണ്ടാകാന്‍ സാധ്യത. ബി.ജെ.പിയുടെ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ശബരിമല വിഷയവും ഇന്നത്തെ പ്രചാരണത്തില്‍ മോദി ഉയര്‍ത്തിക്കാട്ടിയേക്കും

10. ശബരിമല വിഷയം പ്രചരണത്തിന് ഉപയോഗിക്കരുത് എന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിലക്ക് നിലനില്‍ക്കെ മോദിയുടെ പ്രസംഗം ഏത് തരത്തിലാകും എന്നതിലും ആകാംക്ഷ ഏറെയാണ്. കേരളത്തില്‍ രണ്ട് പരിപാടികളില്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രി രാഹുല്‍ മത്സരിക്കുന്ന വയനാട്ടില്‍ പ്രചാരണത്തിന് എത്തില്ല. പകരം ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഈ മാസം പതിനാറിന് വയനാട്ടിലെത്തും. ശബരിമല വിഷയത്തിലുള്ള മേല്‍കൈ തെരഞ്ഞെടുപ്പില്‍ നേട്ടമാക്കാനിറങ്ങുന്ന ബിജെപി പ്രധാനമന്ത്രിയെ ശബരിമലയിലെത്തിക്കാന്‍ ശ്രമിച്ചിരുന്നു.

11. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചരണ പരിപാടികള്‍ തത്സമയം സംപ്രേക്ഷണം ചെയ്ത നമോ ടിവിക്ക് എതിരെ കൂടുതല്‍ വിലക്കുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍. മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ ഒരു രാഷ്ട്രീയ പരിപാടികളും നമോ ടിവിയില്‍ സംപ്രേക്ഷണം ചെയ്യരുത് എന്ന് നിര്‍ദേശം. നടപടി, അംഗീകാരം ലഭിക്കാത്ത ഉള്ളടക്കങ്ങള്‍ നമോ ടി.വി.യില്‍ സംപ്രേക്ഷണം ചെയ്യുന്നു എന്ന് ഡല്‍ഹി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചതിനെ തുടര്‍ന്ന്. കമ്മിറ്റി അംഗീകാരം ഇല്ലാതെ ഇലക്രേ്ടാണിക് മാദ്ധ്യമങ്ങള്‍ വഴി രാഷ്ട്രീയ ഉള്ളടക്കം ഉള്ള പരിപാടികള്‍ സംപ്രേക്ഷണം ചെയ്യുന്ന് ഉണ്ടെങ്കില്‍ ഉടന്‍ നീക്കം ചെയ്യണം എന്നും കമ്മിഷന്‍.