1. കർണാടകത്തിലെ കുദ്രമുഖ് എന്തിന്റെ കയറ്റുമതിക്കുവേണ്ടി നിർമ്മിച്ചതാണ്?
ഇരുമ്പയിര്
2. സർക്കാർ അഞ്ചൽ എന്ന പേരിൽ രാജ്യത്ത് ഒരു പോസ്റ്റൽ സർവീസ് ആരംഭിച്ചതാര്?
ടി. മാധവറാവു
3. തിരുവിതാംകൂറിലെ അവസാനത്തെ രാജാവ് ആരായിരുന്നു?
ശ്രീചിത്തിര തിരുനാൾ
4. സ്വീഡന്റെ തലസ്ഥാനം?
സ്റ്റോക്ക് ഹോം
5. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള സംസ്ഥാനം?
ഗുജറാത്ത്
6. ഹിമാലയൻ നദികളിൽ ഏറ്റവും കൂടുതൽ ജലം വഹിക്കുന്ന നദി?
ബ്രഹ്മപുത്ര
7. കുഞ്ചൻനമ്പ്യാരുടെ ജന്മസ്ഥലം ഏത്?
കിള്ളിക്കുറിശ്ശിമംഗലം
8. മലയാളത്തിൽ അച്ചടിക്കപ്പെട്ട ആദ്യത്തെ പുസ്തകമായ സംക്ഷേപ വേദാർത്ഥം എന്നാണ് പ്രസിദ്ധപ്പെടുത്തിയത്?
1772ൽ
9. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാപ്പി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം ഏത്?
കർണാടക
10. ദക്ഷിണഗംഗ എന്നറിയപ്പെടുന്ന നദി?
കാവേരി
11. പുകയിലയിലടങ്ങിയിരിക്കുന്ന വിഷപദാർത്ഥം?
നിക്കോട്ടിൻ
12. അബു എബ്രഹാം ഏത് നിലയിലാണ് പ്രസിദ്ധനായത്?
കാർട്ടൂണിസ്റ്റ്
13. ആധുനിക തിരുവിതാംകൂറിന്റെ സുവർണകാലം എന്നറിയപ്പെടുന്നത് ആരുടെ ഭരണകാലഘട്ടമാണ്?
സ്വാതിതിരുനാൾ
14. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പരുത്തി ഉത്പാദിപ്പിക്കുന്നതെവിടെ?
മഹാരാഷ്ട്ര
15. ദിലീപ് ട്രോഫി ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
ക്രിക്കറ്റ്
16. പെരിയാർ വന്യജീവി സങ്കേതം എവിടെയാണ്?
ഇടുക്കിയിൽ
17. സാർവിക ദാതാവ് എന്നറിയപ്പെടുന്ന രക്തഗ്രൂപ്പേത്?
ഒ ഗ്രൂപ്പ്
18. ബുഡാപെസ്റ്റ് ഏത് നദിയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്?
ഡാനൂബ്, ഹംഗറി
19. 'മതമേതായാലും മനുഷ്യൻ നന്നായാൽ മതി" എന്നു പ്രഖ്യാപിച്ച സാമൂഹ്യപരിഷ്കർത്താവ് ആര്?
ശ്രീനാരായണഗുരു.