ലണ്ടൻ: ഇന്ത്യയ്ക്ക് കൈമാറാനുള്ള ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റർ കോടതി ഉത്തരവിനെതിരെ വിവാദ മദ്യവ്യവസായി വിജയ് മല്യ പുതിയ അപേക്ഷ സമർപ്പിച്ചു. ലണ്ടൻ ഹൈക്കോടതിയിലാണ് അപേക്ഷ സമർപ്പിച്ചത്. നേരത്തെ മല്യ സമർപ്പിച്ച ഹർജി ലണ്ടൻ ഹൈക്കോടതി തള്ളിയിരുന്നു. എന്നാൽ, അപേക്ഷ പുതുക്കി സമർപ്പിക്കാൻ കോടതി മല്യയ്ക്ക് അഞ്ച് ദിവസത്തെ സാവകാശം നൽകിയിരുന്നു. ഇതിനെത്തുടർന്നാണ് പുതുക്കിയ അപേക്ഷ നൽകിയത്.
ഇന്ത്യൻ ബാങ്കുകളിൽനിന്ന് 9000 കോടി രൂപ വായ്പയെടുത്ത് മുങ്ങിയ കേസിലാണ് മല്യയെ വിട്ടുകിട്ടണമെന്ന് ഇന്ത്യ ബ്രിട്ടനോട് ആവശ്യപ്പെട്ടിരുന്നത്. ഇത് അംഗീകരിച്ചുകൊണ്ടാണ് മല്യയെ ഇന്ത്യയ്ക്ക് കൈമാറാൻ വെസ്റ്റ് മിനിസ്റ്റർ കോടതി ഉത്തരവിട്ടത്.