ടൈംടേബിൾ
ബി.കോം (ആന്വൽ സ്കീം) ഡിഗ്രി പാർട്ട് മൂന്ന് (2006 സ്കീം - പ്രൈവറ്റ് - റഗുലർ ആൻഡ് സപ്ലിമെന്ററി), എസ്.ഡി.ഇ - സപ്ലിമെന്ററി) പരീക്ഷകളുടെ ഒന്ന്, രണ്ട്, മൂന്ന് വർഷത്തെ ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാകേന്ദ്രം
സർവകലാശാലയുടെ കീഴിൽ ബി.ഫാം (സപ്ലിമെന്ററി) പരീക്ഷ എഴുതുന്നവർ കോളേജ് ഒഫ് ഫാർമസ്യൂട്ടിക്കൽസ്, ഗവ.മെഡിക്കൽ കോളേജ് തിരുവനന്തപുരത്ത് നിന്നും ഹാൾടിക്കറ്റുകൾ കൈപ്പറ്റി അവിടെത്തന്നെ പരീക്ഷയ്ക്ക് ഹാജരാകണം.
വിദൂര വിദ്യാഭ്യാസ വിഭാഗം 24 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എം.ബി.എ സപ്ലിമെന്ററി ഡിഗ്രി പരീക്ഷയ്ക്ക് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ പരീക്ഷാകേന്ദ്രങ്ങൾ ആവശ്യപ്പെട്ടവർ യഥാക്രമം എസ്.ഡി.ഇ പാളയം, എസ്.എൻ കോളേജ് കൊല്ലം, എസ്.എൻ കോളേജ് ചേർത്തല പരീക്ഷാകേന്ദ്രങ്ങളിൽ നിന്ന് 17 മുതൽ ഹാൾടിക്കറ്റ് കൈപ്പറ്റി അതതു കേന്ദ്രങ്ങളിൽ പരീക്ഷ എഴുതണം.
പരീക്ഷാഫീസ്
പത്താം സെമസ്റ്റർ ബി.ആർക് (2008 സ്കീം - സപ്ലിമെന്ററി) തീസിസ് സമർപ്പിക്കുന്നതിനുളള രജിസ്ട്രേഷൻ ആരംഭിച്ചു. പിഴ കൂടാതെ 30 വരെയും 50 രൂപ പിഴയോടെ മേയ് 3 വരെയും 125 രൂപ പിഴയോടെ മേയ് 6 വരെയും അപേക്ഷിക്കാം.
കമ്പൈൻഡ് ഒന്ന്, രണ്ട് സെമസ്റ്റർ, നാല്, ആറ്, എട്ട്, ഒൻപത് സെമസ്റ്റർ ബി.ആർക് (2008 സ്കീം) സപ്ലിമെന്ററി പരീക്ഷകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു. പിഴ കൂടാതെ 30 വരെയും 50 രൂപ പിഴയോടെ മേയ് 3 വരെയും 125 രൂപ പിഴയോടെ മേയ് 6 വരെയും അപേക്ഷിക്കാം. പരീക്ഷാഫീസിനു പുറമേ ക്യാമ്പ് ഫീസായി ഓരോ പേപ്പറിനും 75 രൂപ വീതം പരമാവധി 300 രൂപ അടയ്ക്കണം.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ (2014 സ്കീം - റഗുലർ, ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി, 2011 സ്കീം - സപ്ലിമെന്ററി, 2006 സ്കീം - മേഴ്സിചാൻസ്) നാലാം സെമസ്റ്റർ (2014 സ്കീം - റഗുലർ, ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി) ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി (ബി.എച്ച്.എം) പരീക്ഷാഫലങ്ങൾ വെബ്സെറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 30 വരെ അപേക്ഷിക്കാം.
പി.ടി.എ മീറ്റിംഗ്
കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗിലെ 2018 - 2019 അദ്ധ്യയന വർഷത്തിലെ പി.ടി.എയുടെ വാർഷിക പൊതുയോഗം 27 ന് രാവിലെ 10 മണിക്ക് കോളേജ് ഓഡിറ്റോറിയത്തിൽ നടത്തും. എല്ലാ രക്ഷിതാക്കളും സന്നിഹിതരാകണം.
ക്ലാസില്ല
തുടർ വിദ്യാഭ്യാസ വ്യാപന കേന്ദ്രം നടത്തുന്ന കോഴ്സുകൾക്ക് 14 മുതൽ 21 വരെ ക്ലാസില്ല.
അപേക്ഷ ക്ഷണിക്കുന്നു
സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുളള ലയോള കോളേജ് ഒഫ് സോഷ്യൽ സയൻസസ്, ശ്രീകാര്യം, തിരുവനന്തപുരത്ത് നടത്തുന്ന എം.എസ്.ഡബ്യൂ & എം.എ.എച്ച്.ആർ.എം കോഴ്സുകളിലേക്ക് മേയ് 2 മുതൽ ജൂൺ 3 വരെ അപേക്ഷിക്കാം.