maneka-gandi-

ലക്നൗ: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുസ്ലിങ്ങളെ ഭീഷണിപ്പെടുത്തിയുള്ള കേന്ദ്രമന്ത്രി മേനകാ ഗാന്ധിയുടെ പ്രസ്​താവന വിവാദമായി. ഉത്തർപ്രദേശിലെ സുൽത്താൻപൂരിൽ വോട്ടുചോദിക്കുന്നതിനിടെയായിരുന്നു മേനകാ ഗാന്ധിയുടെ വിവാദ പ്രസ്താവന. തനിക്ക്​ വോട്ട് ചെയ്തില്ലെങ്കിൽ ജനപ്രതിനിധി എന്ന നിലയിൽ തന്റെ സഹായം ലഭിക്കില്ലെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രസ്താവന​.

"നിങ്ങൾ എനിക്ക് വോട്ട് ചെയ്താലും ഇല്ലെങ്കിലും ഞാൻ ഇപ്പോൾ വിജയിച്ചിരിക്കുന്നു​. ഇനി നിങ്ങളാണ് തീരുമാനിക്കേണ്ടത്. ജനങ്ങളുടെ സ്​നേഹവും പിന്തുണയും ഉള്ളത്​ കൊണ്ട്​ ഞാൻ ഇവിടെ എന്തായാലും വിജയിക്കും. എന്നാൽ മുസ്ലിങ്ങളുടെ വോട്ട് ഇല്ലാതെയാണ് വിജയിക്കുന്നതെങ്കിൽ അത് അത്ര സുഖകരമായ കാര്യമല്ല. ചിലപ്പോൾ അനുഭവം മോശമായേക്കാം. എന്തെങ്കിലും ആവശ്യത്തിന് പിന്നീട്​ മുസ്ലിങ്ങൾ എന്നെ സമീപിച്ചാൽ അപ്പോൾ ഒന്ന്​ ആലോചിക്കേണ്ടി വരും. എല്ലാം അങ്ങോട്ടും ഇങ്ങോട്ടും വേണമല്ലോ. നമ്മളാരും മഹാത്മ ഗാന്ധിയുടെ മക്കളല്ല. നിങ്ങളുടെ വോട്ട്​ ഇല്ലെങ്കിലും ഞാൻ വിജയിക്കും മേനകഗാന്ധി വ്യക്​തമാക്കി.

സുല്‍ത്താൻപൂരിലെ തുറാക്ബാനി മേഖലയിലായിരുന്നു മേനക ഗാന്ധി പ്രസംഗിച്ചത്​. നിരവധി മുസ്ലിങ്ങളും അവരുടെ പ്രസംഗം കേൾക്കാനായി തടിച്ചുകൂടിയിരുന്നു. വീഡിയോ ഇപ്പോൾസോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇത്തവണ മകൻ വരുൺഗാന്ധിയുമായി മേനക ഗാന്ധി ലോക്‌സഭാ സീറ്റ് വെച്ചുമാറുകയായിരുന്നു. കഴിഞ്ഞ തവണ വരുൺ ഗാന്ധി സുൽത്താൻപൂരിലും മേനക ഗാന്ധി പിലിഭിത്തിലുമാണ് ജനവിധി തേടിയത്.

Women and Child Minister #ManekaGandhi on camera says:

“I am going to win for sure. If Muslims won’t vote for me and then come to ask for work, I will have to think, what’s the use of giving them jobs.”#LokSabhaElections2019 @ECISVEEP pic.twitter.com/BHG5kwjwmQ

— Khabar Bar (@Khabar_Bar) April 12, 2019