smrithi-irani

ന്യൂഡൽഹി: തനിക്ക് ബിരുദമില്ലെന്ന് സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തിയതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ട്രോൾമഴ ഏറ്റുവാങ്ങുകായണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അമേതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലായിരുന്നു കേന്ദ്ര മന്ത്രിയുടെ വെളിപ്പെടുത്തൽ.

ബിരുദ പഠനത്തിന് ചേർന്നെങ്കിലും പഠനം പൂർത്തിയാക്കിയില്ലെന്നും പ്ലസ് ടു ആണ് വിദ്യാഭ്യാസ യോഗ്യത എന്നുമാണ് സ്മൃതി ഇറാനി വ്യക്തമാക്കിയിരുന്നത്. എന്നാൽ യേൽ സർവ്വകലാശാലയിൽ നിന്ന് താൻ ബിരുദം നേടിയിട്ടുണ്ട് എന്നായിരുന്നു സ്മൃതി ഇറാനി 2014ൽ പറഞ്ഞത്. എന്നാൽ ഇപ്പോൾ സ്മൃതിയുടെ നിലപാടു മാറ്റമാണ് ട്രോളൻമാരെ ഉണർത്തിയത്.

അതേസമയം,​ സ്മൃതി ഇറാനിയെ ട്രോളി ഷാഫി പറമ്പിൽ എം.എൽ.എ രംഗത്തെത്തി. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. സമൃതിയുടെ ബിരുദം എവിടെയെങ്കിലും കളഞ്ഞു പോയതാവും അല്ലെങ്കിൽ നെഹ്രു എടുത്തതാവും എന്ന് വൻ പരിഹാസത്തോടെയാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌.

ഫേസ്ബുക്ക് പോസ്റ്റി‌ന്റെ പൂർണരൂപം...

'ഡേയ്.. മന്ത്രി ആയിരുന്നടെയ് മന്ത്രി... തിരക്കിന്നിടയിൽ എവിടേലും വെച്ച് കളഞ്ഞ് പോയതാവും.. അല്ലാതെ 2014ൽ ഉള്ള ഡിഗ്രി 2019 ആവുമ്പോഴേക്കും +2 ആവോ? ഇനി നെഹ്റു എങ്ങാനും എടുത്തോ എന്തോ?​