കൊച്ചി: പ്രമുഖ റീട്ടെയിൽ ഗ്രൂപ്പായ അജ്‌മൽ ബിസ്‌മി എന്റർപ്രൈസസിന് കീഴിലുള്ള ഷോറൂമുകളിൽ വൻ ഓഫറുകളും ഡിസ്‌കൗണ്ടുകളുമായി വിഷു-ഈസ്‌റ്റർ മെഗാ സെയിലിന് തുടക്കമായി. ഒരു വീട്ടിലേക്കുള്ള എല്ലാ ഉത്‌പന്നങ്ങളും അണിനിരത്തിയിരിക്കുന്ന സെയിലിലൂടെ പഴങ്ങൾ, പച്ചക്കറികൾ, നിത്യോപയോഗ സാധനങ്ങൾ എന്നിവ ഹോൾസെയിൽ വിലയിലും കുറഞ്ഞ വിലയിലാണ് ലഭ്യമാക്കുന്നത്. തിരഞ്ഞെടുത്ത ഉത്‌പന്നങ്ങൾക്ക് കോംബോ, ഒന്നിനൊന്ന് സൗജന്യം ഓഫറുകളുമുണ്ട്.

മികച്ച വിലക്കുറവുള്ള ഇന്ത്യൻ-ഇമ്പോർട്ടഡ് ക്രോക്കറി ഉത്‌പന്നങ്ങളുടെ ശ്രേണിയും സെയിലിന്റെ ആകർഷണമാണ്. എൽജി., സാംസംഗ്, പാനസോണിക്, വേൾപൂൾ തുടങ്ങിയ ബ്രാൻഡുകളുടെ പ്രമുഖ ഡീലറായ ബിസ്‌മി, ബൾക്ക് പർച്ചേസിലൂടെ നേടുന്ന ലാഭവും വിലക്കുറവിലൂടെ ഉപഭോക്താക്കൾക്ക് സമ്മാനിക്കുകയാണ്. പഴയതും കേടായതുമായ ഗൃഹോപകരണങ്ങൾ മാറ്രി ഉയർന്ന വിലയിൽ എക്‌സ്‌ചേഞ്ച് ചെയ്‌ത് പുതിയത് വാങ്ങാൻ അവസരമുണ്ട്. പലിശരഹിത തവണവ്യവസ്ഥ, തിരഞ്ഞെടുത്ത ഫിനാൻസ് പർച്ചേസുകൾക്ക് ഉറപ്പായ സമ്മാനങ്ങൾ എന്നിവയും ഒരുക്കിയിരിക്കുന്നു.