news

1.കൊല്ലം മണ്ഡലത്തില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി കെ എന്‍ ബാലഗോപാലിനു എതിരെ തിരെഞ്ഞെടുപ്പ് കമ്മീഷന് യു ഡി എഫ് പരാതി. ബാലഗോപാലിന്റെ ചിത്രം പതിച്ച ടീ ഷര്‍ട്ട് ധരിച്ചവര്‍ വോട്ടര്‍മാര്‍ക്ക് പാരിതോഷികം സമ്മാനിച്ചതായാണ് പരാതി.



2.സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സഹിതമാണ് യു ഡി എഫ് ഭാരവാഹികള്‍ ജില്ലാ വരണാധികാരിക്ക് പരാതി നല്‍കിയത്.

3.മത്സ്യത്തൊഴിലാളികളുടെ വോട്ടു വാങ്ങി ജയിച്ച തോമസ് ഐസക് അവരെ അപമാനിച്ചെന്ന് രമേശ് ചെന്നിത്തല. മത്തികച്ചവടം മാന്യമായ തൊഴിലാണ്.

4. മത്തി കച്ചവടം പോലെയല്ല മസാലാ ബോണ്ട് വാങ്ങുന്നത് എന്നു പറഞ്ഞ തോമസ് ഐസക്ക് മത്സ്യത്തൊഴിലാളികളെ അപമാനിച്ചു. ഐസക് മല്‍സ്യ തൊഴിലാളികളോട് മാപ്പു പറയണമെന്നും ചെന്നിത്തല.

5. പാനായി സിമി ക്യാമ്പ് കേസില്‍ എന്‍.ഐ.എ നടത്തിയ അന്വേഷണത്തില്‍ കുറ്റക്കാരെന്നു വിചാരണക്കോടതി കണ്ടെത്തിയ പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു.. ഇതോടെ കേസിലെ 16 പ്രതികളും കുറ്റ വിമുക്തരായി. കേസ് കെട്ടിച്ചമച്ചത് ആണെന്ന പ്രതികളുടെ വാദം കോടതി അംഗീകരിച്ചു . പ്രതികളെ ശിക്ഷിക്കാന്‍ പാകത്തില്‍ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി.

6. മതമൗലികവാദികളെ കൂട്ടുപിടിച്ചാണ് ലീഗ് മുന്നോട്ട് പോകുന്നതെന്ന് എസ് രാമചന്ദ്രന്‍ പിള്ള ആലപ്പുഴയില്‍. മതത്തെയും രാഷ്ട്രീയത്തെയും ഇടപെടുത്തുന്ന രീതി ലീഗിനുണ്ട് എന്നും ആരോപിച്ച് എസ് രാമചന്ദ്രന്‍ പിള്ള . ലീഗ് വര്‍ഗീയ പാര്‍ട്ടിയെന്ന് പറയുന്നതില്‍ വിഷമം ഇല്ല . ഭൂരിപക്ഷവര്‍ഗ്ഗീയതയുടെ അത്ര അപകടമല്ല ന്യൂനപക്ഷ വര്‍ഗ്ഗീയതയെന്നും എസ് രാമചന്ദ്രന്‍ പിള്ള .

7. കാസര്‍ക്കോട് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തി എന്ന് റിപ്പോര്‍ട്ട്. ജില്ലാ കളക്ടര്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് കൈമാറി. നടപടി, ചട്ടലംഘനം നടന്നെന്ന പരാതിയില്‍. പയ്യന്നൂര്‍ അരവഞ്ചാലില്‍ ഏപ്രില്‍ എട്ടിന് ഉണ്ണിത്താന്‍ നടത്തിയ പ്രസംഗം വര്‍ഗീയ ചേരിതിരിവുണ്ടാക്കി എന്നായിരുന്നു പരാതി

8. മുഖ്യ വരണാധികാരിക്ക് പരാതി നല്‍കിയത് എല്‍.ഡി.എഫ് കാസര്‍ക്കോട് മണ്ഡലം സെക്രട്ടറി ടി.വി രാജേഷ് എം.എല്‍.എ. തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിലക്ക് ലംഘിച്ച് ശബരിമല വിഷയം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്ന് ഇടത് മുന്നണി. പ്രസംഗത്തിന്റെ വീഡിയോ ക്ലിപ്പിംഗും പരാതിക്കൊപ്പം സമര്‍പ്പിച്ചിരുന്നു. അതിനിടെ, കൊല്ലത്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്‍.കെ പ്രേചന്ദ്രന് എതിരായ ചട്ടലംഘനം പരാതിയില്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു

9. റഷ്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്. ഓഡര്‍ ഓഫ് സെന്റ് ആന്‍ഡ്രു പുരസ്‌കാരത്തിനാണ് മോദി അര്‍ഹനായത്. പുരസ്‌കാരം ലഭിച്ചത് ഇന്ത്യയും റഷ്യയും തമ്മില്‍ സവിശേഷമായ പങ്കാളിത്തവും നയതന്ത്രവും പ്രോത്സാഹിപ്പിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ചതിന്. റഷ്യയിലെ ഇന്ത്യന്‍ എംബസി ട്വീറ്ററിലൂടെ ആണ് ഇക്കാര്യം അറിയിച്ചത്. നരേന്ദ്ര മോദിക്ക് ലഭിക്കുന്ന ഏഴാമത്തെ രാജ്യാന്തര പുരസ്‌കാരമാണിത്

10. സോളാര്‍ കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണനെ ആദ്യ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഹൈക്കോടതി വെറുതെ വിട്ടു. വിചാരണ കോടതി വിധി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. അമ്മ രാജമാളിനെയും കോടതി വെറുതെ വിട്ടു. ഉത്തരവ്, പ്രതികള്‍ക്ക് എതിരെ ചുമത്തിയ കുറ്റം തെളിയിക്കാനാട്ടില്ലെന്ന നിരീക്ഷണത്തോടെ

11. വിചാരണ കോടതി ജീവപരന്ത്യം ശിക്ഷ വിധിച്ച ബിജു നിലവിലുള്ളത് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍. വിചാരണ കോടതി വിധി ചോദ്യം ചെയ്ത് ബിജു ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് പുതിയ ഉത്തരവ്. ബിജു രാധാകൃഷ്ണന് എതിരെ കേസെടുത്തത് സോളാര്‍ കേസില്‍ സരിത.എസ് നായര്‍ക്കൊപ്പം അറസ്റ്റിലായതിന് പിന്നാലെ. സോളാര്‍ കേസുകളില്‍ വിചാരണ തടവുകാരന്‍ ആണ് ബിജു

12. സൈന്യത്തെ രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കുന്നതിന് എതിരെ സൈനികര്‍ രാഷ്ട്രപതിക്ക് അയച്ച കത്തിനെ ചൊല്ലി ആശയക്കുഴപ്പം. കത്തിനെ കുറിച്ചോ അതിന്റെ ഉള്ളടക്കത്തെ കുറിച്ചോ അറിയില്ലെന്ന് വ്യക്തമാക്കി രണ്ട് മുന്‍ സൈനിക മേധാവികള്‍. കത്ത് നിഷേധിച്ച് രംഗത്ത് എത്തിയത് മുന്‍ സൈനിക മേധാവി എസ്.എഫ് റോഡ്രിഗസും മുന്‍ വ്യോമ സേനാ മേധാവി എന്‍.സി സൂരിയും.

13. സൈനികരുടെ കത്ത് കിട്ടിയിട്ടില്ലെന്ന് രാഷ്ട്രപതി ഭവനും. അതേസമയം, കത്തില്‍ ഒപ്പിട്ടെന്ന് സ്ഥിരീകരിച്ച് നാവികസേനാ മേധാവി സുരേഷ് മേത്ത. രാഷ്ട്രീയ പാര്‍ട്ടികള്‍ സൈന്യത്തെ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് എതിരെ മുന്‍ സൈനികര്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്ത് അയച്ചു എന്നായിരുന്നു റിപ്പോര്‍ട്ട്. 8 മുന്‍ സൈനിക മേധാവികള്‍ അടക്കം 156 പേരാണ് കത്ത് അയച്ചത്. സൈന്യത്തെ രാഷ്ട്രീയവത്കരിക്കുന്ന നീക്കത്തിന് എതിരെ ഇടപെടണം എന്നായിരുന്നു ആവശ്യം.