infy

 ലാഭവിഹിതം ₹10.50 രൂപ വീതം

ബംഗളൂരു: ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐ.ടി കമ്പനിയായ ഇൻഫോസിസ് 2018-19ലെ അവസാന പാദമായ ജനുവരി-മാർച്ചിൽ 10.51 ശതമാനം വർദ്ധനയോടെ 4,078 കോടി രൂപ ലാഭം നേടി. നിരീക്ഷകർ പ്രതീക്ഷിച്ചിരുന്നത് 3,957 കോടി രൂപയായിരുന്നു. 3,690 കോടി രൂപയുടെ ലാഭമാണ് 2018 ജനുവരി-മാർച്ചിൽ ഇൻഫോസിസ് രേഖപ്പെടുത്തിയത്. വിറ്റുവരവ് കഴിഞ്ഞപാദത്തിൽ 18,083 കോടി രൂപയിൽ നിന്ന് 19.1 ശതമാനം കുതിച്ച് 21,539 കോടി രൂപയിലെത്തി. മികച്ച പ്രവർത്തന ഫലത്തിന്റെ പിൻബലത്തിൽ ഓഹരിയൊന്നിന് 10.51 രൂപവീതം ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചു.