rahul-gandhi-

സേലം: മേക്ക് ഇൻ ഇന്ത്യ വാഗ്ദാനം നൽകിയ പ്രധാനമന്ത്രി ഭരിക്കുന്ന രാജ്യത്തെ വിപണികളിലെല്ലാം ചൈനീസ് ഉത്പന്നങ്ങളുടെ പ്രളയമാണെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 'മേക്ക്‌ ഇൻ ഇന്ത്യാ' സ്ലോഗനെ പരിഹസിച്ചാണ് രാഹുൽ ഗാന്ധിയുടെ വിമർശനം.

അദ്ദേഹം നിങ്ങൾക്ക് തന്നത് മേക്ക്‌ ഇൻ ഇന്ത്യ എന്ന മുദ്രാവാക്യമാണ്‌. പക്ഷേ, എവിടെ നോക്കിയാലും വിപണിയിൽ ചൈനീസ്‌ ഉത്പന്നങ്ങൾ മാത്രമാണ് കാണാനാവുക. നമുക്ക്‌ വേണ്ടത്‌ ഇന്ത്യയിൽ നിർമ്മിച്ച, തമിഴ്‌നാട്ടിൽ നിർമ്മിച്ച ഉത്പനങ്ങളാണ്‌- രാഹുൽ പറഞ്ഞു. സേലത്ത്‌ തിരഞ്ഞെടുപ്പ്‌ പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തമിഴ്‌നാട്ടിൽ ഒരു യുവാവിന്‌ സ്വന്തമായി ബിസിനസ്‌ തുടങ്ങണമെങ്കിൽ സർക്കാർ ഓഫീസുകളുടെ വാതിലിൽ ചെന്ന് മുട്ടേണ്ട ഗതികേടാണുള്ളത്. വാതിലിൽ മുട്ടേണ്ട അവസ്ഥയാണുള്ളത്‌. എന്നാൽ രാജ്യത്തെവിടെ ബിസിനസ്‌ ആരംഭിച്ചാലും മൂന്ന്‌ വർഷം വരേയ്‌ക്കും ഒരു സർക്കാർ വകുപ്പിന്റെയും അനുമതി വാങ്ങേണ്ടതില്ലെന്നാണ്‌ കോൺഗ്രസ്‌ പ്രകടനപത്രികയിൽ വാഗ്‌ദാനം ചെയ്യുന്നതെന്നും രാഹുൽ പറഞ്ഞു. തൊഴിലുകൾ സൃഷ്ടിക്കുന്നതിൽ പരാജയപ്പെട്ട പ്രധാനമന്ത്രി ധനികർക്ക് വൻതോതിൽ പണം നല്‍കിയെന്നും രാഹുൽ കുറ്റപ്പെടുത്തി