pc-george-

കോഴിക്കോട്: പത്തനംതിട്ടയിൽ കെ.സുരേന്ദ്രൻ വിജയിച്ചുകഴിയുമ്പോൾ നിങ്ങൾക്ക് ഞാൻ ആരാണെന്ന് മനസിലാകുമെന്ന് പി.സി. ജോർജ്. കോഴിക്കോട്ട് എൻ.ഡി.എയുടെ വിജയ് സങ്കല്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.വലിയ കയ്യടിയോടെയാണ് ബി.ജെ.പി പ്രവർത്തകർ പി.സി.ജോർജിന്റെ വാക്കുകളെ സ്വാഗതം ചെയ്തത്. പ്രസംഗത്തിൽ സി.പി.എമ്മിനെയും കോൺഗ്രസിനെയും ജോർജ് കടന്നാക്രമിച്ചു. രാഹുൽ ഗാന്ധിയെയും പിണറായി വിജയനെയും പേരെടുത്ത് വിമർശിക്കാനും പി.സി ജോർജ് മറന്നില്ല.

വരുന്ന തിരഞ്ഞെടുപ്പിൽ പത്തനംതിട്ടയിലും തിരുവനന്തപുരത്തും ബി.ജെ.പി വിജയിച്ചു കഴിഞ്ഞുവെന്ന് പി.സി ജോർജ് പറഞ്ഞു. പത്തനംതിട്ടയിൽ സുരേന്ദ്രൻ വിജയിച്ചു കഴിയുമ്പോൾ നിങ്ങൾക്ക് മനസിലാകും ഞാൻ ആരാണെന്ന്. അതുപോലെ തിരുവനന്തപുരത്ത് കുമ്മനം ജയിക്കും. മത്സ്യത്തൊഴിലാളികളുടെ വലിയ പിന്തുണ എനിക്കുണ്ട്. അവർ വോട്ടുചെയ്യും. തിരുവനന്തപുരത്ത് വമ്പിച്ച റോഡ് ഷോ നടത്താനാണ് തീരുമാനം. ബി.ജെ.പി മത്സരിക്കുന്ന ബാക്കി സീറ്റുകളെ കുറിച്ച് അഭിപ്രായം പറയാൻ ഇപ്പോൾ തയാറല്ലെന്നും പി.സി ജോർജ് വ്യക്തമാക്കി. ബാബറി മസ്ജിദ് തകർത്തതിന് പിന്നിൽ കോൺഗ്രസുകാരനായ നരസിംഹറാവുവാണെന്നും പി.സി. ജോർജ് പ്രസംഗത്തിൽ പറഞ്ഞു