ഉയരമുള്ള പൂളിൽ നിന്ന് താഴേക്ക് തൂങ്ങി കിടന്ന് ചുംബിക്കുന്ന ദമ്പതികളുടെ ചിത്രം കണ്ട് ലോകം ഞെട്ടി. ഇൻസ്റ്റാഗ്രാമിലെ ഹോട്ട് കപ്പിൾസായ കെല്ലി കാസ്റ്റിൽസും കോഡി വർക്ക് മാനും ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചിത്രമാണ് ആരാധകരെ ഞെട്ടിച്ചത്. ചിത്രം പോസ്റ്റ് ചെയ്തതിന് പിന്നാലെ വൻവിമർശനമാണ് ദമ്പതികൾക്ക് കേൾക്കേണ്ടി വന്നത്.
ഒട്ടും ഭയമില്ലാതെ ഉയരമേറിയ നീന്തൽ കുളത്തിൽ തൂങ്ങി നിന്ന് ചുംബിക്കുന്ന ചിത്രം ഇരുവരും ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചതോടെ ആരാധകർ ഞെട്ടുകയായിരുന്നു. കുളത്തിന്റെ ഒരറ്റത്ത് താഴേക്ക് തൂങ്ങി നിൽക്കുന്ന കെല്ലിയെ കൈകളിൽ മുറുകെ പിടിച്ച കോഡി ചുംബിക്കുന്നതാണ് ചിത്രം. സോഷ്യൽ മീഡിയയിൽ ലൈക്കുകൾ വാരിക്കൂട്ടുവാൻ അപകടകരമായ രീതിയിൽ കെല്ലി പോസ് ചെയ്തു എന്നാണ് ഫോളോവേഴ്സിന്റെ ആരോപണം. ലൈക്കുകൾ വാരിക്കൂട്ടുന്നതിന് ഇത്തരത്തിൽ ആപകടകരമായ വഴികൾ തിരഞ്ഞെടുക്കരുതെന്നായിരുന്നു ഫോളോവേഴ്സിന്റെ ഉപദേശം.
എന്നാൽ കെല്ലി നിൽക്കുന്നതിന് താഴെ മറ്റൊരു നീന്തൽ കുളം കൂടി ഉണ്ടെന്നും ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ എടുത്ത ശേഷമാണ് ചിത്രം പകർത്തിയതെന്നും ദമ്പതികൾ ആരാധകരോട് വ്യക്തമാക്കി. തെളിവു സഹിതം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചായിരുന്നു ദമ്പതികളുടെ വിശദീകരണം.