rahulgandhi-

അഹമ്മദാബാ : ഗുജറാത്തിൽ ബി.ജെ.പിക്ക് വെല്ലുവിളി ഉയർത്തിയിരുന്ന പ്രമുഖ നേതാവ് അല്പേഷ് താക്കൂർ പാർട്ടി വിട്ടതോടെ പ്രതിസന്ധിയിലായി കോൺഗ്രസ്. കോൺഗ്രസിന്റെ പ്രധാന പ്രചാരകരായ ജിഗ്നേഷ് മേവാനിയും ഹാർദിക് പട്ടേലും പ്രചാരണം ശക്തമാക്കിയിട്ടില്ലാത്തതും ബി.ജെ.പിക്ക് ഗുജറാത്തിൽ മേൽക്കൈ നേടിക്കൊടുക്കുന്നു.

ജിഗ്നേഷ് മേവാന്,​ ഹാർജിക് പട്ടേൽ,​ അല്പേഷ് താക്കൂർ എന്നീ മൂവർ സംഘത്തിന്റെ കരുത്തിലാണ് ഗുജറാത്തിൽ കോൺഗ്രസ് ബി.ജെ.പിക്കെതിരെ പോരിനിറങ്ങിയത്. കോൺഗ്രസിനെ നിയമസഭാ തിരഞ്ഞെടുപ്പിൽ വൻമുന്നേറ്റത്തിലേക്ക് നയിച്ചതിന് പ്രധാന കാരണം അല്പേഷ് താക്കൂറാണ്. എന്നാൽ കോൺഗ്രസ് സംസ്ഥാന ഘടകവുമായുള്ള നിരന്തര പ്രശ്‌നങ്ങളെ തുടർന്ന് അദ്ദേഹം അതേസമയം ഒ.ബി.സി വോട്ടുകൾ താക്കൂർ പാർട്ടിവിട്ടതോടെ നഷ്ടമാകുമെന്ന ഭീതിയും കോൺഗ്രസിനുണ്ട്. താക്കൂര്‍ വിടുന്നതോടെ കോണ്‍ഗ്രസിന് നഷ്ടമാകും.

കോണ്‍ഗ്രസിന്റെ മൂവർ സംഘമായിട്ടാണ് ജിഗ്നേഷ് മേവാനി, അല്പേഷ് താക്കൂർ, ഹര്‍ദിക് പട്ടേല്‍ എന്നിവരെ കാണുന്നത്. ഗുജറാത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് 85 സീറ്റുകൾ ലഭിച്ചിരുന്നു. ഇതിന് പ്രധാന കാരണം ഒ.ബി.സി,​ ദളിത് വോട്ടുകളായിരുന്നു. . . കഴിഞ്ഞ തവണ എല്ലാ സീറ്റുകളും ബി.ജെ.പി തൂത്തുവാരിയിരുന്നു. ഇത്തവണ കോൺഗ്രസ് മുന്നേറ്റം ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കവേയാണ് അപ്രതീക്ഷിത തിരിച്ചടി ഉണ്ടായിരിക്കുന്നത്.

പ്രശ്ന പരിഹാരത്തിന് രാഹുൽ ഗാന്ധി ഇടപെടണമെന്നാണ് സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന്റെ ആവശ്യം. ജിഗ്നേഷ് മേവാനിയെ പ്രചാരണത്തിനായി ഇറക്കാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്.