പനാജി: ലോകകപ്പിൽ ഇന്ത്യയും പാകിസ്ഥാനുമായുള്ള ക്രിക്കറ്റ് മത്സരം യുദ്ധത്തിന് തുല്യമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിരേന്ദർ സേവാഗ്. ലോകകപ്പിൽ പാക്കിസ്ഥാനെതിരായ മത്സരം ഇന്ത്യ കളിക്കണമോ എന്ന ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു സെവാഗ്.
'. പാക്കിസ്ഥാനെതിരെ ഒരു യുദ്ധം വേണോ വേണ്ടയോ, രാജ്യത്തിന്റെ നന്‍മയ്ക്ക് ഉതകുന്ന എന്തും ചെയ്യുക എന്നീ വീഷയങ്ങളായിരുന്ന ചർച്ച ചെയ്തത്. ഇന്ത്യയും പാക്കിസ്ഥാനും ക്രിക്കറ്റ് കളിക്കുമ്പോൾ അത് യുദ്ധത്തേക്കാൾഒട്ടും ചെറിയ വിഷയമല്ല. ആ യുദ്ധത്തിൽ നാം ജയിച്ചേ തീരു' എന്നും ഗോവയിൽ ഒരു പരിപാടിക്കിടെ സെവാഗ് പറഞ്ഞു.
ഇംഗ്ലണ്ടിൽ മേയ് 30 മുതൽ ജൂലൈ 14 വരെയാണ് ഏകദിന ലോകകപ്പ് നടക്കുന്നത്. ലോകകപ്പിൽ ജൂൺ 16ന് മാഞ്ചസ്റ്ററിലാണ് ഇന്ത്യയും പാക്കിസ്ഥാനും ഏറ്റമുട്ടേണ്ടത്. എന്നാൽ പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ മത്സരത്തിൽ നിന്ന് ഇന്ത്യ വിട്ടുനിൽക്കണമെന്ന ആവശ്യം രാജ്യത്ത് ശക്തമാണ്.