pc

ന്യൂഡൽഹി: അരവിന്ദ് കേജ്‌രിവാളിന്റെ നിർബന്ധബുദ്ധിയാണ് കോൺഗ്രസ് – എ.എ.പി സഖ്യസാദ്ധ്യതകൾക്ക് തടസമായതെന്ന് ഡൽഹിയുടെ ചുമതലയുള്ള എ.ഐ.സി.സി പ്രവർത്തക സമിതിയംഗം പി.സി.ചാക്കോ.

ഡൽഹിക്കൊപ്പം ഹരിയാനയിലും പഞ്ചാബിലും സഖ്യം വേണമെന്ന് എ.എ.പി നേതൃത്വം വാശിപിടിച്ചു. ഇതാണ് സഖ്യസാദ്ധ്യതകൾ അടയാനുള്ള കാരണം. ഓരോ സംസ്ഥാനങ്ങളിലും ഓരോ രാഷ്ട്രീയ സാഹചര്യമാണുള്ളത്. കോൺഗ്രസും എ.എ.പിയും ബി.ജെ.പിക്കെതിരെ ഒന്നിക്കേണ്ട പ്രത്യേക സാഹചര്യമാണ് ഡൽഹിയിലുള്ളത്. എന്നാൽ മറ്റിടങ്ങളിൽ ഇതില്ല, അതു പ്രായോഗികവുമല്ല.ചാക്കോ പറഞ്ഞു.