അമ്മയാകുന്നതും കുഞ്ഞിന് മുലയൂട്ടുന്നതും സ്ത്രീകൾക്ക് മാത്രം കഴിയുന്ന ഭാഗ്യമാണ്. എന്നാൽ ഇപ്പോഴിതാ ദൈവം കനിഞ്ഞനുഗ്രഹിച്ച മുലയൂട്ടൽ സ്ത്രീകള്‍ക്കു മാത്രമല്ല പുരുഷൻമാർക്ക് സാദ്ധ്യമാകും. ആധുനിക ടെക്നോളജിയിലൂടെയാണ് പുരുഷൻമാർക്കും മുലയൂട്ടാൻ പരിഹാരം കണ്ടെത്തിയരിക്കുന്നത്.എന്നാൽ ഇതിന് ജൈവശാസ്ത്രപരമായ ബന്ധമില്ല.
ഫാദേഴ്‌സ് നഴ്‌സിംഗ് അസിസ്റ്റന്റ് എന്നു പേരിട്ടിരിയ്ക്കുന്ന ഈ പ്രത്യേക യന്ത്രം വഴിയാണ് കുഞ്ഞിനെ മുലയൂട്ടാൻ പുരുഷൻമാർക്ക് എല്ലാടെക്നോളജിയുടെയും എന്നതുപോലെ ജപ്പാൻകാരാണ് ഈ വിദ്യയ്ക്ക് പിന്നിലും. ടെക്‌സാസില്‍ നടന്ന ഒരു ഫെസ്റ്റിവലിലാണ് ഈ യന്ത്രം പ്രദർശിപ്പിച്ചത്. ഡെന്റ്‌സ്‌സു മാനുഫാക്‌ചേഴ്‌സ് എന്ന കമ്പനിയാമ് യന്ത്രം പുറത്തിറക്കിയത്. ഇതിൽ കൃത്രിമ പാൽ നിറച്ച് കുട്ടിയ്ക്കു മുലയൂട്ടാനും സൗകര്യമുണ്ട്. പുരുഷന്മാർക്ക് ദേഹത്ത് പിടിപ്പിച്ച് കുഞ്ഞിനെ മുലയൂട്ടാൻ കഴിയുന്ന ഈ യന്ത്രം കുഞ്ഞും അച്ഛനും തമ്മിൽ അമ്മയ്ക്കെന്ന പോലെ സ്‌കിൻ ടു സ്‌കിൻ സ്പർശനം ഉറപ്പു വരുത്തുന്നുവെന്നും നിർമാതാക്കൾ അവകാശപ്പെടുന്നുണ്ട്.
ഒരു മാറിട ഭാഗത്ത് പാൽ സംഭരിയ്ക്കുകയും മറു ഭാഗത്ത് നിപ്പിളിലൂടെ പാൽ പുറപ്പെടുവിയ്ക്കുകയുമാണ് ഈ യന്ത്രം ചെയ്യുന്നത്. മാത്രമല്ല, കുഞ്ഞിന് പാലുകൊടുക്കുന്ന കൃത്യമായ സമയം ഇതിൽ ഫീഡ് ചെയ്തു വയ്ക്കാനും പറ്റും. സ്മാർട്ട് ഫോണ്‍ ഉപയോഗിച്ചാണ് ഇതു നിയന്ത്രിയ്ക്കുന്നത്.
പുരുഷന്മാർക്ക് പാലൂട്ടാന്‍ സാധിയ്ക്കാത്ത പ്രശ്‌നത്തിനാണ് യഥാർത്ഥ മുലപ്പാലിനോളം വരില്ലെങ്കിലും ഈ പ്രത്യേക യന്ത്രം വഴി പരിഹാരമായിരിയ്ക്കുന്നത്.