ജയറാം നായകനാകുന്ന മാർക്കോണി മത്തായിയിൽ തമിഴകത്തിന്റെ മക്കൾ സെൽവൻ വിജയ് സേതുപതി കഴിഞ്ഞ ദിവസം മുതൽ അഭിനയിച്ച് തുടങ്ങി. എറണാകുളമാണ് ലൊക്കേഷൻ. വിജയ് സേതുപതി അഭിനയിക്കുന്ന ആദ്യ മലയാള ചിത്രമാണിത്. സത്യം സിനിമാസിന്റെ ബാനറിൽ പ്രേമചന്ദ്രൻ എ.ജി. നിർമ്മിക്കുന്ന മാർക്കോണി മത്തായി കഥയെഴുതി സംവിധാനം ചെയ്യുന്നത് സനിൽ കളത്തിലാണ്.
സനിലും രാജേഷ് മിഥിലയും ചേർന്നാണ് തിരക്കഥയുംസംഭാഷണവുമെഴുതുന്നത്. കാമറ : സജൻ കളത്തിൽ. അനിൽ പനച്ചൂരാൻ, ഹരിനാരായണൻ എന്നിവരുടെ വരികൾക്ക്എം. ജയചന്ദ്രൻ സംഗീതസംവിധാനം നിർവഹിക്കുന്നു. കലാസംവിധാനം : സാലു കെ. ജോർജ്, ചിത്ര സംയോജനം: ഷമീർ മുഹമ്മദ്, ശബ്്ദമിശ്രണം: അജിത്ത് എം. ജോർജ്, വസ്ത്രാലങ്കാരം : സമീറാ സനീഷ്, ചമയം: രഞ്ജിത്ത് അമ്പാടി, സഹസംവിധാനം: ശില്പ അലക്സാണ്ടർ, പ്രോജക്ട് ഡിസൈനർ: സുധാകരൻ കെ.പി, പ്രൊഡക്ഷൻ കൺട്രോളർ: ബാദുഷ. സത്യം എന്റർടെയ്ൻമെന്റ് ചിത്രം തിയേറ്ററകളിലെത്തിക്കും.