പോളേട്ടന്റെ വീടിനു ശേഷം ദിലീപ് നാരായണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഒറ്റപ്പാലത്ത് ആരംഭിച്ചു. രാഹുൽ മാധവ്,ബാല,അഷ്ക്കർ സൗദാൻ,ആര്യൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ബേനസീർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പി. സുകുമാർ നിർവഹിക്കുന്നു.സായ് കുമാർ,ബിജു കുട്ടൻ, എബിൻ ജോൺ, സാജൂ കൊടിയൻ, കോട്ടയം പ്രദീപ്, അമീർ നിയാസ്, കിച്ചു, നവാസ് ബക്കർ, ചാലി പാല, മേഘനാഥൻ, ബോബൻ ആലുംമൂടൻ, നീരജ, ആര്യ നന്ദ, ബിസ്മി നവാസ്, നീന കുറുപ്പ്,സ്നേഹ ശ്രീകുമാർ, സീത തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിവേക്, ഷഹീം കൊച്ചന്നൂർ എന്നിവർ ചേർന്ന് തിരക്കഥയും സംഭാഷണവും എഴുതുന്നു.