അനാർക്കലിക്ക് ശേഷം സച്ചിയും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്നു. അയ്യപ്പനും കോശിയും എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജിനൊപ്പം ബിജുമേനോനും ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കലാഭവൻ ഷാജോൺ സംവിധാനം ചെയ്യുന്ന ബ്രദേഴ്സ് ഡേയ്ക്ക് ശേഷമായിരിക്കും പൃഥ്വിരാജ് സച്ചിയുടെ ചിത്രത്തിൽ ജോയിൻ ചെയ്യുക.
മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫർ നിർമ്മിക്കുന്ന ബ്രദേഴ്സ് ഡേയുടെ രണ്ടാംഘട്ട ചിത്രീകരണം എറണാകുളത്ത് പുരോഗമിച്ചുവരികയാണ് ഇപ്പോൾ.അനാർക്കലി റിലീസ് ചെയ്ത് നാലു വർഷങ്ങൾക്ക് ശേഷമാണ് സച്ചിയും പൃഥ്വിരാജും ഒന്നിക്കുന്നത്.ഗോൾഡ് കോയിൻ മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ സംവിധായകൻ രഞ്ജിത്ത് ആണ് അയ്യപ്പനും കോശിയും നിർമ്മിക്കുന്നത്. മിയ ഉൾപ്പെടെ ചിത്രത്തിൽ രണ്ടു നായികമാരുണ്ട് . സുരേഷ് കൃഷ്ണയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ഇതിന്റെ പൂജ കഴിഞ്ഞ ദിവസം നടന്നു.കൊച്ചിയും കോഴിക്കോടുമാണ് പ്രധാന ലൊക്കേഷൻ.