ശ്രീനഗർ: ജമ്മുകാശ്‌മീരിലെ ഷോപ്പിയാനിൽ ഭീകരരും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സെെന്യം വധിച്ചു. ഇന്ന് പുലർച്ചയോടെയാണ് ഏറ്റുമുട്ടലുണ്ടായത്. പരിസരത്ത് തീ പടർന്ന് പിടിച്ചിട്ടുണ്ട്. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. പ്രദേശത്ത് ഭീകരർ ഒളിച്ചിരിക്കുന്നതായി റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് ഇന്ത്യൻ ആർമിയുടെ 34 ആർ ആർ, ഷോപ്പിയാൻ സ്‌പെഷ്യൽ ഓപ്പറേഷൻ സംഘം എന്നിവർ പ്രദേശത്ത് എത്തിയിരുന്നു.